Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 13 Jan 2021 12:03 AM GMTകെ.വി. വിജയദാസ് എം.എൽ.എക്ക് തലയിൽ രക്തസ്രാവം
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസിനെ തലയിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കോവിഡിനെ തുടർന്നായിരുന്നു എം.എൽ.എയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ മറ്റ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഐ.സിയുവിൽ ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധനയിൽ തലയുടെ വലതുവശത്ത് രക്തസ്രാവം കണ്ടെത്തി. പ്രഷർ കൂടുതലായതിനെ തുടർന്നായിരുന്നു ഇത്. പ്രഷർ കുറക്കാനായി അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എം.എൽ.എയുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളജ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story