Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്​.എഫ്​.ഇ:...

കെ.എസ്​.എഫ്​.ഇ: ഐ.എൻ.ടി.യു.സിയുടെ ആരോപണങ്ങളും പരിശോധനക്ക് അവസരമൊരുക്കി

text_fields
bookmark_border
വിവരാവകാശ പ്രകാര മറുപടിയിൽ ധൂർത്തി​ൻെറ വിവരങ്ങളുണ്ടായിരുന്നു തൃശൂർ: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനക്ക് അവസരമൊരുക്കിയതിൽ ഐ.എൻ.ടി.യു.സിക്ക്​ വലിയ പങ്ക്​. ചിട്ടിയിലും ആസ്ഥാന നവീകരണ പ്രവൃത്തികളിലും ഗുരുതര ക്രമക്കേട്​ ആരോപിച്ച്​ നേര​േത്ത ഐ.എൻ.ടി.യു.സി തൃശൂർ ജില്ല കമ്മിറ്റി രംഗത്ത്​ വന്നിരുന്നു. ജില്ല ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണന്​ വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ്​ കെ.എസ്.എഫ്.ഇയിലെ ധൂർത്തി​ൻെറ വിവരങ്ങളുണ്ടായിരുന്നത്. ഈ സർക്കാർ ചുമതലയേറ്റ ശേഷം കെ.എസ്.എഫ്.ഇയുടെ സ്ഥിരനിക്ഷേപ രസീതുകൾ പണയപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി 7,000 കോടി രൂപയിലധികം വായ്പയെടുത്തതായി​ മറുപടിയിലുണ്ടായിരുന്നതായി ജനറൽ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു. ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച സമയത്താണ്​ പുതിയ കാറുകൾ വാങ്ങിയതും ഓണറേറിയം 20,000 രൂപയിൽനിന്ന്​ അരലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനിച്ചതും. ആസ്ഥാന മന്ദിര നവീകരണത്തിന്​ 17 കോടി രൂപ ചെലവിട്ടു. ഇവിടെ സ്ഥാപിച്ച ടെലിവിഷന് 8.06 ലക്ഷം രൂപയാണ് വില. വാടകക്കെട്ടിടങ്ങളിലുള്ള 166ഓളം ശാഖകൾ നവീകരിക്കാൻ ചെലവഴിച്ചത് 22 കോടി രൂപയോളമാണ്. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥന് മൊബൈൽ ഫോൺ ബിൽ മൂന്ന് ലക്ഷത്തിലധികമാണെന്നും അന്ന്​ ഐ.എൻ.ടി.യു.സി രേഖകൾ സഹിതം പുറത്ത്​ വിട്ടിരുന്നതായി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ആരോപണ വിധേയമായ ചിട്ടി സംബന്ധിച്ചും വിവരാവകാശ പ്രകാരമുള്ള മറുപടി സംശയത്തിനിട നൽകുന്നതാണ്. അഞ്ച് വർഷംകൊണ്ട് 40,000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട്​ ആരംഭിച്ച പ്രവാസി ചിട്ടിയിൽ രണ്ട് വർഷത്തെ കണക്കിൽ 24 കോടി സലയുള്ള 542 ചിട്ടികളാണ് ആരംഭിക്കാനായതെന്നാണ്​ വ്യക്തമാകുന്നത്​. സ്ഥാപനത്തെ ധൂർത്തിലൂടെയും മറ്റും തകർക്കുന്നെന്ന് തോന്നിയ സാഹചര്യത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്​. ഇതിൽ കക്ഷിരാഷ്​ട്രീയമില്ല. അനാവശ്യമായ ഒരു സമരംപോലും നടത്തിയിട്ടില്ല. നിരവധി തവണ സർക്കാറിനെയും വകുപ്പിനെയും അറിയിച്ചിട്ടും അവഗണിച്ചെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story