Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.വി. മോഹനകൃഷ്​ണൻ...

കെ.വി. മോഹനകൃഷ്​ണൻ ഗുരുവായൂർ ദേവസ്വത്തിലെ എൻ.സി.പി പ്രതിനിധി

text_fields
bookmark_border
*പത്ത് മാസത്തോളമെത്തിയ തർക്കം തീർന്നു ഗുരുവായൂർ: പത്ത് മാസത്തോളം നീണ്ട തർക്കം പരിഹരിച്ച് എൻ.സി.പിയുടെ ദേവസ്വം ഭരണസമിതി അംഗത്തെ നിശ്ചയിച്ചു. ഗുരുവായൂർ സ്വദേശിയും നാഷനലിസ്​റ്റ്​ ലോയേഴ്​സ്​ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമായ അഡ്വ. കെ.വി. മോഹനകൃഷ്​ണനെ (59) ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി എൻ.സി.പി ഹൈപവർ കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ ദേവസ്വം ഭരണസമിതി കഴിഞ്ഞ ജനുവരിയിൽ ചുമതലയേറ്റിട്ടും എൻ.സി.പി അംഗത്തി​ൻെറ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. എറണാകുളത്തുനിന്നുള്ള ജയൻ പുത്തൻപുരക്കലിനെയാണ് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നിർദേശിച്ചിരുന്നത്. എന്നാൽ, ആരോപണവിധേയനെന്ന പേരിൽ സി.പി.എം ഈ നിർദേശം തള്ളി. അതേസമയം, കഴിഞ്ഞ ഭരണസമിതിയിൽ അംഗമായിരുന്ന പി. ഗോപിനാഥൻ തോമസ് ചാണ്ടി പക്ഷത്തുനിന്ന്​ എ.കെ. ശശീന്ദ്രൻ പക്ഷത്തേക്ക് മാറി പുതിയ ഭരണസമിതിയിലും അംഗമാകാൻ ശ്രമിച്ചിരുന്നു. ഇതിനെ ശശീന്ദ്രൻ വിഭാഗത്തിലെ ഒരുവിഭാഗം എതിർത്തു. തർക്കം തുടരു​േമ്പാഴാണ്​ ഒക്​ടോബർ ആറിന് ജയൻ പുത്തൻപുരക്കലിനെ ശിക്ഷിച്ച് കളമശ്ശേരി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയുണ്ടായത്. ഇതോടെ ജയനെ സംസ്ഥാന ഭാരവാഹിത്വത്തിൽനിന്ന്​ മാറ്റി. തങ്ങൾ നിർദേശിച്ചയാളെ അംഗീകരിക്കാൻ കഴിയാതെവന്നതോടെ മന്ത്രി നിർദേശിച്ച ഗോപിനാഥനെയും അംഗീകരിക്കാനാവില്ലെന്ന നിലപാടിലായി പ്രസിഡൻറ് പക്ഷം. ഇതോടെയാണ് മറ്റ് പേരുകൾ പരിഗണിച്ചത്​. ശശീന്ദ്രൻ വിഭാഗമാണ് മോഹനകൃഷ്​ണ​ൻെറ പേര് നിർദേശിച്ചത്. ഇത് സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗീകരിച്ചു. കെ.എസ്.യുവിലൂടെ രാഷ്​​ട്രീയരംഗത്തെത്തിയ മോഹനകൃഷ്​ണൻ ശ്രീകൃഷ്​ണ കോളജ് യൂനിയൻ ചെയർമാൻ, ഗുരുവായൂർ ടൗൺഷിപ് കമ്മിറ്റി അംഗം, നഗരസഭ വൈസ് ചെയർമാൻ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം, ഗുരുവായൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് കൺവീനർ, ക്ഷേത്ര നഗരവികസന സമിതി ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 31 വർഷമായി അഭിഭാഷകനായി പ്രാക്​ടീസ്​ ചെയ്യുന്നുണ്ട്​. ദേവസ്വം ഭരണസമിതിയുടെ നയങ്ങൾക്കെതിരെ ഗുരുവായൂരിലെ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ പ്രക്ഷോഭത്തി​ൻെറ നേതൃനിരയിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story