Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിഡിയോ...

വിഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹ രജിസ്ട്രേഷന്‍: ചട്ടഭേദഗതി ഉടൻ

text_fields
bookmark_border
-പി.പി. പ്രശാന്ത്​ തൃശൂർ: ​കോവിഡ്​ കാരണം ഓൺ​ലൈൻ വിവാഹം വ്യാപകമായതോടെ വിവാഹ രജിസ്​ട്രേഷൻ നടപടികളും ഓൺലൈനിലേക്ക്​. രജിസ്ട്രേഷന്​ തദ്ദേശ സ്​ഥാപന സെക്രട്ടറി മുമ്പാകെ ഹാജരാകേണ്ടതില്ലെന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്നുമുള്ള ഹൈകോടതി വിധി ആധാരമാക്കി, രണ്ടു വർഷത്തിന്​ ശേഷം തദ്ദേശ വകുപ്പ്​ നീക്കം തു​ടങ്ങി. ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ളവർക്ക്​ ഗുണം ലഭിക്കുന്ന നിർദേശം നടപ്പാകണമെങ്കിൽ തദ്ദേശ വകുപ്പ്​ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതിനുള്ള നിർദേശം വൈകാതെ സമർപ്പിക്കുമെന്ന്​ തദ്ദേശ വകുപ്പ്​ സിവിൽ രജിസ്​ട്രേഷൻ ഡയറക്​ടർ രാമൻകുട്ടി 'മാധ്യമ​'ത്തോട്​ പറഞ്ഞു. കോവിഡ്​ പശ്ചാത്തലത്തില്‍ നിരവധി വിവാഹങ്ങളാണ് ഓണ്‍ലൈന്‍ വഴി നടക്കുന്നത്. പക്ഷേ, ഇത്തരം വിവാഹങ്ങളെല്ലാം രജിസ്​റ്റര്‍ ചെയ്യാന്‍ തദ്ദേശ സ്വയംഭരണ ഓഫിസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്​. ഈ സാഹചര്യത്തിലാണ്​ രണ്ടു വർഷം മുമ്പുള്ള ഹൈകോടതി വിധി നടപ്പാക്കുന്നത്​. 2018ല്‍ എറണാകുളം നായരമ്പലം സ്വദേശി കെ.ആര്‍. സിനിമോള്‍ നല്‍കിയ കേസിലെ സുപ്രധാന വിധിയിലൂടെ​ വിഡിയോ കോൺഫറൻസ്​ വഴിയുള്ള രജിസ്​ട്രേഷൻ നടപടിയുടെ സാധ്യത ഹൈകോടതി ആരാഞ്ഞിരുന്നു. ഭർത്താവ്​ കുവൈത്തിലായതിനാൽ നേരിട്ട് ഹാജരായി​ല്ലെന്ന പേരിൽ വിവാഹ രജിസ്​ട്രേഷൻ അപേക്ഷ പഞ്ചായത്ത് സെക്രട്ടറി നിരസിച്ചതിനെ തുടർന്നാണ്​ ഇവര്‍ കോടതിയെ സമീപിച്ചത്​. കൂടാതെ രണ്ടു വർഷം മുമ്പ്​ മതാചാരപ്രകാരം കേരളത്തിൽ വിവാഹിതരായി, പിന്നീട്​ അമേരിക്കയിൽ പോകാൻ വിവാഹ സർട്ടിഫിക്കറ്റ്​ ആവശ്യമായപ്പോൾ രജിസ്​ട്രേഷൻ നടക്കാത്ത സാഹചര്യത്തിൽ ദമ്പതികൾ നൽകിയ ഹരജിയിലും ഹൈകോടതി ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. ''മാറുന്ന സാഹചര്യങ്ങൾക്കും മൂല്യങ്ങൾക്കും അനുസരിച്ച്​ നിയമങ്ങളും മാറണം. വിഡിയോ കോൺഫറൻസിങ്​ അനുവദിക്കാത്തത്​ ഭൂതകാലത്തി​ൻെറ മരിച്ച കൈകൾ വർത്തമാന കാലത്തി​ൻെറ വളർച്ചയെ തടയുന്നതുപോലെയാകും'' എന്നായിരുന്നു അന്ന്​ ഹൈകോടതി നിരീക്ഷിച്ചത്​. ആലപ്പുഴ സ്വദേശികളായ പ്രദീപ്​-ബെറൈലി ദമ്പതികള്‍ 2018ല്‍ സമര്‍പ്പിച്ച ഹരജിയിലും ഹൈകോടതി സമാനമായ ഉത്തരവിട്ടു. ഇത്തരത്തിൽ ഏറെ കേസുകളാണ്​ തദ്ദേശസ്​ഥാപന സെക്രട്ടറിമാർക്ക്​ അഭിമുഖീകരിക്കേണ്ടിവരുന്നത്​. തദ്ദേശസ്വയംഭരണ ചട്ടങ്ങളിൽ മാറ്റമുണ്ടാകാത്തതിനാൽ വ്യക്​തിപരമായ കേസുകളും വിധികളുമായി കണക്കാക്കി നടപ്പാക്കുകയാണ്​ പതിവ്​. അപൂര്‍വം പഞ്ചായത്തുകള്‍ ഹൈകോടതി ഉത്തരവി​ൻെറ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്ട്രേഷന്‍ നടപടികള്‍ ചെയ്യുന്നുമുണ്ട്​. അതേസമയം, നിയമ ഭേദഗതിയും ഇളവുകളും ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ്​ സർക്കാർ തലത്തിലും ഉദ്യോഗസ്​ഥ തലത്തിലും നിയമഭേദഗതിക്ക്​ തടസ്സമാകുന്നത്​. പൊതുചട്ടത്തി​ൻെറ ഭാഗമാക്കാനുള്ള ഭേദഗതിക്ക്​ സർക്കാറാണ്​ നയപരമായി തീരുമാനമെടുക്കേണ്ടത്​. ഇക്കാര്യത്തിലെ ശിപാർശകളും നിർദേശങ്ങളുമാണ്​ വകുപ്പുതലത്തിൽ ഉണ്ടാകേണ്ടത്​. ഇതിൽ വൈകാതെ തീരുമാനമുണ്ടാകുമെന്ന്​ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story