Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോവിഡ്​ സാമൂഹ്യ...

കോവിഡ്​ സാമൂഹ്യ സന്നദ്ധ സേന നോക്കുകുത്തി

text_fields
bookmark_border
തൃശൂർ: കോവിഡ്​ വൈറസ്​ പ്രതിരോധത്തിനായി രൂപവത്​കരിച്ച സാമൂഹ്യ സന്നദ്ധ സേന വെറും നോക്കുകുത്തി. ജില്ലാതലത്തിൽ ഒരുക്കിയ സാമൂഹ്യ സന്നദ്ധ സേനയിൽ 24,246 പേരാണ്​ അംഗങ്ങളായുള്ളത്​. ഡോക്​ടർമാർ, നഴ്​സുമാർ, ആരോഗ്യ പ്രവറത്തകർ, പൊതുജനങ്ങൾ അടക്കം സേന അംഗങ്ങളെ സമ്പർക്ക രോഗം വ്യാപകമായി വർദ്ധിച്ചതോടെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. 117 ഡോക്​ടർമാരാണ്​ സാമൂഹ്യ സന്നദ്ധ സേനയുടെ ഭാഗമായി ജില്ലയിൽ​ രജിസ്​റ്റർ ചെയ്​തത്​. അത്യാവശ്യ ഘട്ടത്തിൽ117 പേരെയും അവരുടെ മൊബൈൽ നമ്പറിൽ സേവനം ആവശ്യപ്പെട്ട്​ ജില്ലാ ആരോഗ്യ വകുപ്പ്​ വിളിച്ചു. എന്നാൽ എത്തിയ ഡോക്​ടറമാരുടെ എണ്ണം കേട്ട്​ ഞെട്ടരുത്​. വെറും എട്ടു പേർ മാത്രം. ഇൻറർവ്യൂയും പെരുമാറ്റച്ചട്ടവും അടക്കം എല്ലാം കഴിഞ്ഞ്​ എട്ടിൽ നിന്നും വൈദ്യസേവനം ലഭിച്ചത്​ ഒരാളിൽ നിന്നു മാത്രം. അതുതന്നെ ഒരു വൈദ്യ വിദ്യാർഥിയാണ്​. ആരോഗ്യ പ്രവർത്തകർക്ക്​ അടക്കം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതോടെ പ്രതിരോധ പ്രവർത്തനത്തിന്​ ആളെ കിട്ടാത്ത സാഹചര്യം ജില്ലയിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളജ്​ വാർഡുകളിലും ഇതര കോവിഡ്​ ആശുപത്രികളിലും നഴ്​സുമാർക്ക്​ അടക്കം കോവിഡ്​ ബാധിച്ചിരുന്നു. തിങ്കളാഴ്​ചയും ഒരു ആരോഗ്യ പ്രവർത്തകക്ക്​ വൈറസ്​ ബാധയുണ്ടായി. ഡോക്​ടറമാർ, ജൂനിയർ ഹെൽത്ത്​ ഇൻസ്​പെക്​ടർമാർ, ആശപ്രവർത്തകർ എന്നിങ്ങനെ വിവിധ തസ്​തികളിലുള്ളവർ കോവിഡിന്​ ഇരയുമായി. ഇങ്ങനെയുള്ള സാഹചര്യത്തിൽ നിരവധി ഡോക്​ടർമാർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകോണ്ട സാഹചര്യവും ഉണ്ടായി. ജൂലൈ മുതൽ വൈറസ്​ വ്യാപനതോത്​ കൂടിയ​േതാടെ ഡോക്​ടർമാരുടെ സേവനം അത്യാവശ്യമായി മാറുകയായിരുന്നു. ഇതി​ൻെറ അടിസ്​ഥാനത്തിലാണ്​ ജില്ലാ ആരോഗ്യ ഒാഫീസിൽ നിന്നും സേനയിൽ പേര്​ രജിസ്​റ്റർ ചെയ്​ത 117 ഡോക്​ടർമാരെ വിളിച്ചത്​. വിളച്ചവരിൽ 109 പേരും അനുകുൽല നിലപാടല്ല സ്വീകരിച്ചത്​. ബാക്കി വന്ന എട്ടിൽ ഏഴുപേരും ഇൻറവ്യൂവിന്​ പിന്നാലെ പിൻമാറുകയും ചെയ്​തു. സേനയിൽ പേരു നൽകിയ നഴ്​സുമാരും ഫാർമസിസ്​റ്റുകളും അടക്കം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവരുടെ പ്രതികരണം പ്രതികൂലമായിരുന്നു. എന്നാൽ സേനയിൽ കണ്ണിചേർന്ന പൊതുജനങ്ങൾ തെറ്റില്ലാത്ത രീതിയിൽ സഹകരിക്കുന്നതല്ലാതെ മറ്റുള്ളവരുടെ സേവനം ലഭ്യമല്ല. സന്നദ്ധ, യുവജന സംഘടനകൾ അടക്കമാണ്​ ജില്ലയുടെ വിവിധ മേഖലകളിൽ കുറച്ചെങ്കിലും സഹകരിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story