Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യന്തോൾ ഫ്ലാറ്റ്...

അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസ്: യൂത്ത് കോൺഗ്രസ് മുൻ നേതാവുൾപ്പെടെ മൂന്നുപേർക്ക് ജീവപര്യന്തം

text_fields
bookmark_border
9.25 ലക്ഷം പിഴയൊടുക്കണം; പിഴസംഖ്യ കൊല്ലപ്പെട്ട സതീശ​ൻെറ കുടുംബത്തിന് തൃശൂർ: അയ്യന്തോളിലെ ഫ്ലാറ്റിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് മുൻ നേതാവുൾപ്പെടെ മൂന്നുപേർക്ക് ജീവപര്യന്തം കഠിനതടവ്‌. ഒന്നാംപ്രതി കൊടകര വാസുപുരം മാങ്ങാറിൽ വീട്ടിൽ കൃഷ്ണപ്രസാദ്, രണ്ടാംപ്രതിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ വാസുപുരം വെട്ടിക്കൽ റഷീദ്, മൂന്നാംപ്രതിയും റഷീദി​ൻെറ കാമുകിയുമായ തൈക്കാട് വല്ലിശ്ശേരി വീട്ടിൽ ശാശ്വതി എന്നിവരെയാണ് ജീവപര്യന്തം തടവിന്​ ശിക്ഷിച്ചത്. മൂന്ന്​ പ്രതികളും കൂടി 9,25,000 രൂപ പിഴയടക്കണം. പിഴസംഖ്യ കൊല്ലപ്പെട്ട സതീശ​ൻെറ കുടുംബത്തിന്‌ നൽകണം. മൂന്നു മാസത്തിനകം തുക നൽകിയില്ലെങ്കിൽ പ്രതികളുടെ സ്വത്തിൽ നിന്ന്​ ഈടാക്കാനും തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ. മധുകുമാർ വിധിച്ചു. നാലാംപ്രതി ഡ്രൈവർ രതീഷിന്‌ ഒന്നര വർഷവും എട്ടാംപ്രതി സുജീഷിന്‌ ഒരു വർഷവും തടവ്​ വിധിച്ചു. ഒന്നാംപ്രതി 25,000 രൂപയും രണ്ടാംപ്രതി ആറ് ലക്ഷവും മൂന്നാംപ്രതി മൂന്നുലക്ഷവുമാണ്​ നഷ്​ടപരിഹാരം നൽകേണ്ടത്​. 2016 മാർച്ച് മൂന്നിനായിരുന്നു സംഭവം. ഷൊർണൂർ ലത നിവാസിൽ ബാലസുബ്രഹ്മണ്യ​ൻെറ മകൻ സതീശനാണ് കൊല്ലപ്പെട്ടത്. സതീശന് ആലുവ തിരു-കൊച്ചി സഹകരണ ബാങ്കിൽ ജോലി ശരിയാക്കാമെന്ന് റഷീദ് വാക്ക്​ നൽകിയിരുന്നു. ഇതനുസരിച്ച് സതീശൻ റഷീദി​ൻെറ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് അധോലോക കേന്ദ്രമാണെന്നും ശാശ്വതിയുമായി അടുപ്പമുണ്ടെന്നുമുള്ള വിവരം സതീശൻ സുഹൃത്തിനോട് പറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് റഷീദും സംഘവും കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾക്ക്​ വധശിക്ഷ നൽകണമെന്ന്​ പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. ഏഴാംപ്രതിയും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന എം.ആർ. രാമദാസ്, അഞ്ച്, ആറ് പ്രതികളായ ബിജു, സുനിൽ എന്നിവരെ വെറുതെ വിട്ടിരുന്നു. തൃശൂർ വെസ്‌റ്റ്‌ സി.ഐയും നിലവിൽ എ.സി.പിയുമായ വി.കെ. രാജുവാണ് കേസ്​ അന്വേഷിച്ചത്‌. സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ വിനു വർഗീസ് കാച്ചപ്പിള്ളി, അഡ്വ. സജി ഫ്രാൻസിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവർ ഹാജരായി. സതീശ​ൻെറ അച്ഛൻ ബാലസുബ്രഹ്മണ്യവും സഹോദരി ബബിതയും വിധി കേൾക്കാനെത്തിയിരുന്നു. പ്രതികൾക്ക്‌ ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബാലസുബ്രഹ്മണ്യം പ്രതികരിച്ചു. പടം: jn mon 08 റഷീദ് jn mon 09 പ്രസാദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story