Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉന്നത വിദ്യാഭ്യാസം:...

ഉന്നത വിദ്യാഭ്യാസം: റിപ്പോർട്ട് തിരക്കിട്ട്​ നടപ്പാക്കരുത്​ -പരിഷത്ത്​

text_fields
bookmark_border
തൃശൂർ: അഫിലിയേറ്റഡ് കോളജുകളിൽ പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നതിനെക്കുറിച്ച്​ പഠിക്കാൻ നിയോഗിച്ച സാബു തോമസ് കമ്മിറ്റി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്​ നല്‍കിയ റിപ്പോർട്ട് തിരക്കിട്ട്​ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പൊതുചർച്ചയിലൂടെ രൂപപ്പെടുത്തിയ നയത്തി​ൻെറ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ. യു.ജി.സി പരിഷ്കാരങ്ങൾക്ക് അനുസൃതമാണ് മാറ്റമെങ്കിൽ ആ നിർദേശങ്ങൾ ആദ്യം വിശദമായി ചർച്ച ചെയ്യണം. കോവിഡ്‌ സാഹചര്യം മുതലെടുത്ത്‌ വൈസ്‌ ചാൻസലർമാരുടെ യോഗം ഉന്നത അധികാരസമിതിയായി നയപര തീരുമാനങ്ങൾ നടപ്പാക്കുകയാണ്. നാലുവർഷ ബിരുദ കോഴ്സ്‌ (ഓണേഴ്സ്‌) നിർദേശിച്ചത് നിലവിലുള്ള മൂന്ന്​ വർഷ ഓണേഴ്സ്‌ കോഴ്സ്‌ സംബന്ധിച്ച്​ പഠിച്ച ശേഷമാണോ എന്ന്​ വ്യക്തമല്ല. പുതുതായി വികസിക്കുന്ന മേഖലകള്‍ ബിരുദതലത്തിലാണോ ബിരുദാനന്തര തലത്തിലാണോ പഠിപ്പിക്കേണ്ടത് എന്നതും ചർച്ചയിലൂടെ തീരുമാനിക്കണം. പഠനവകുപ്പുകളിൽ ഗവേഷണത്തിനും അവയുടെ പ്രസിദ്ധീകരണങ്ങൾക്കും പ്രോത്സാഹനം നല്‍കണമെന്നും സംസ്ഥാന പ്രസിഡൻറ്​ എ.പി. മുരളീധരനും ജനറല്‍ സെക്രട്ടറി ​​കെ. രാധനും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story