Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിപാടുകളിൽ വൻ കുറവ്;...

വഴിപാടുകളിൽ വൻ കുറവ്; ഗുരുവായൂരിൽ പ്രതിദിന വരുമാനം അര ലക്ഷം മാത്രം

text_fields
bookmark_border
ഗുരുവായൂര്‍: ലോക്​ഡൗണിനുശേഷം തുറന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം ശീട്ടാക്കുന്നത് അമ്പതിനായിരത്തില്‍ താഴെ രൂപയുടെ വഴിപാടുകള്‍ മാത്രം. ലോക്ഡൗണ്‍ കാലത്തിന് മുമ്പ് ദിവസം ശരാശരി 25 ലക്ഷം രൂപയുടെ വഴിപാടുകളാണ് ശീട്ടാക്കിയിരുന്നത്. വഴിപാടുകള്‍ പുനരാരംഭിച്ച ദിവസം മാത്രം ഒരു ലക്ഷം രൂപ വരുമാനമുണ്ടായി. പിന്നീടുള്ള ദിവസങ്ങളില്‍ 50,000ത്തില്‍ താഴെ മാത്രമാണ്​ ഈയിനത്തില്‍ ലഭിച്ചത്. ചില ദിവസങ്ങളിൽ അത് 30,000 ആയി കുറഞ്ഞു. സ്വര്‍ണലോക്കറ്റുകളുടെ വില്‍പനയും വന്‍ തോതില്‍ ഇടിഞ്ഞു. ദിവസം രണ്ട് ലോക്കറ്റുകളൊക്കെയാണ് വിറ്റുപോകുന്നത്. രണ്ട് ഗ്രാമി​ൻെറ ലോക്കറ്റുകളാണ് കൂടുതൽ വില്‍ക്കുന്നത്. ദേവസ്വം എര്‍പ്പെടുത്തിയ ഇ-ഹുണ്ടികക്കും വലിയ പ്രതികരണം ഉണ്ടായിട്ടില്ല. ലോക്ഡൗണിൽ നിർത്തിയ വഴിപാടുകൾ ഈ മാസം ഒന്നിനാണ് പുനരാരംഭിച്ചത്. വഴിപാട് ആരംഭിച്ചെങ്കിലും പ്രസാദം നൽകുന്നില്ല. പാക്കറ്റിലുള്ള കളഭം മാത്രമാണ് നൽകുന്നത്. ശനിയാഴ്ച മുതൽ വിവാഹവും പുനരാരംഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story