Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTസുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി കൃഷി തുടങ്ങി
text_fieldsbookmark_border
ഇരിങ്ങാലക്കുട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലനട കോളനി പരിസരത്ത് ഒരേക്കർ ഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ പച്ചക്കറി നടീൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. പ്രശാന്ത്, പുല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിനി സത്യൻ, മുരിയാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത രാജൻ, കെ.ജി. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story