Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറി വിത്ത്​...

പച്ചക്കറി വിത്ത്​ വിതരണം

text_fields
bookmark_border
എരുമപ്പെട്ടി: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പച്ചക്കറിവിത്ത്​ വിതരണം ചെയ്യും. രണ്ട് ലക്ഷം രൂപയാണ് ഇതിന് പദ്ധതിവിഹിതമായി ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി 8500 വിത്ത് പാക്കറ്റുകൾ പഞ്ചായത്തിലെ 18 വാർഡുകളിലെ കുടുംബങ്ങളിലേക്ക് എത്തിക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എരുമപ്പെട്ടി കൃഷിഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മീന ശലമോൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.പി. ആശാമോൾ സ്വാഗതവും കൃഷി അസിസ്​റ്റൻറ് ബൈജു ഫ്രാൻസിസ് നന്ദിയും പറഞ്ഞു. പടം : TT erumapetti panchayath pachakkari vith എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം പ്രസിഡൻറ് മീന ശലമോൻ നിർവഹിക്കുന്നു മിനി വയോജന പാർക്ക് തുറന്നുകൊടുത്തു എരുമപ്പെട്ടി: ഗ്രാമപഞ്ചായത്തിലെ ചിറ്റണ്ട സൻെറർ കേന്ദ്രീകരിച്ച് 2019-20 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മിനി വയോജന പാർക്ക് തുറന്നു കൊടുത്തു. ചിറ്റണ്ട സൻെററിൽ മലിനമായി കിടന്നിരുന്ന പൊതുകിണർ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ചുറ്റുമതിൽ കെട്ടി നെറ്റ് ഇട്ട് വൃത്തിയാക്കിയിരുന്നു. ഈ കിണറി​ൻെറ പരിസരത്തുള്ള സ്ഥലവും കുന്നത്ത് വീട്ടിൽ സുരേന്ദ്രൻ നായർ വിട്ടുതന്ന സ്ഥലവും പ്രയോജനപ്പെടുത്തിയാണ് വയോജന പാർക്ക് സജ്ജീകരിച്ചിട്ടുള്ളത്. ഇതി​ൻെറ നടത്തിപ്പുചുമതല പഞ്ചായത്തിലെ വയോജന ക്ലബിനെയാണ്​ ഏൽപിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മീന ശലമോൻ ഉദ്ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ്​ കെ. ഗോവിന്ദൻകുട്ടി, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, മെംബർമാരായ സുദിനി ദാസൻ, ഷീബ രാധാകൃഷ്ണൻ, സി.വി. ജെയ്സൺ, വയോജന ക്ലബ് അംഗം വത്സലൻ നായർ എന്നിവർ പങ്കെടുത്തു. പടം : TT erumapetti panchayth mini vayojana park1 TT erumapetti panchayth mini vayojana park2 എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ചിറ്റണ്ട സൻെറററിൽ ആരംഭിച്ച മിനി വയോജന പാർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മീന ശലമോൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story