Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 11:59 PM GMT Updated On
date_range 29 Nov 2020 11:59 PM GMTപന്തളം നഗരസഭ -വാർഡ് 5
text_fieldsbookmark_border
പന്തളം പോര് നഗരസഭ വാർഡുകളിലൂടെ -വാർഡ് 5 മങ്ങാരം പടിഞ്ഞാറ് എൽ.ഡി.എഫ് കുത്തക വാർഡാണ്. ഇത്തവണ അച്ഛൻ കൗൺസിലറായിരുന്ന വാർഡിൽ മക്കളാണ് മത്സരിക്കുന്നത്. പന്തളം നഗരസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി മത്സരിക്കുന്ന വാർഡ് ഇതാണ്. എൽ.ഡി.എഫിലെ വൃന്ദ വി. നായരാണ് മത്സരിക്കുന്നത്. 21കാരിയായ വൃന്ദക്ക് രാഷ്ട്രീയവും പൊതുപ്രവർത്തനവും അതിൻെറ തിരക്കുകളും അന്യമല്ല. പിതാവ് വിജയകുമാർ നിലവിൽ ഈ വാർഡിലെ കൗൺസിലറായിരുന്നു. വനിത സംവരണമായതോടെ മകൾക്ക് പാർട്ടി സീറ്റുനൽകി. ബി.എ ബിരുദധാരിയും എം.എ പൊളിറ്റിക്കൽ സയൻസ് ഒന്നാം വർഷ വിദ്യാർഥിനിയുമാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവേശനം. കോൺഗ്രസ് ഉഷ ശശിധരനെയാണ് മത്സരിപ്പിക്കുന്നത്. മഹിള കോൺഗ്രസ് പന്തളം മണ്ഡലം ഭാരവാഹിയായ ഉഷ സാമൂഹിക പ്രവർത്തകയാണ്. ബി.ജെ.പിക്കായി ശ്രീദേവി മത്സരിക്കുന്നു. പന്തളം പഞ്ചായത്തിൽ ആറര വർഷം കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ആയിരുന്നു. മങ്ങാരം എൻ.എസ്.എസ് വനിത സമാജം പ്രസിഡൻറാണ്.എസ്.ഡി.പി.ഐ സ്ഥാനാർഥി എസ്. ഷെറിനയും (അമ്പിളി) മത്സരിക്കുന്നു. ചിത്രം: 05 Vrinda V Nair LDF -വൃന്ദ വി. നായർ (എൽ.ഡി.എഫ്) ചിത്രം: 05 Usha Sasidharan UDF -ഉഷ ശശിധരൻ (യു.ഡി.എഫ്) ചിത്രം: 05 Sreedevi BJP -ശ്രീദേവി (ബി.ജെ.പി) ചിത്രം: 05 Sherina SDPI -എസ്. ഷെറിന (എസ്.ഡി.പി.ഐ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story