Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർമലം നിർഭയം പദ്ധതി...

നിർമലം നിർഭയം പദ്ധതി രണ്ടാംഘട്ട ഉദ്​ഘാടനം 28ന്​

text_fields
bookmark_border
തിരുവല്ല: സ്ത്രീ സൗഹൃദ ശുചിത്വ ബ്ലോക്ക് എന്ന ലക്ഷ്യത്തോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ നിർമലം നിർഭയം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്​ഘാടനം ഈമാസം 28ന് രണ്ടിന് മാത്യ​ു ടി.തോമസ് എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബികമോഹൻ അധ്യക്ഷതവഹിക്കും. ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ മുഖ്യപ്രഭാഷണം നടത്തും. പദ്ധതിയുടെ രണ്ടാംഘട്ടമായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തി പുളിക്കീഴ് പൊലീസ് സ്​റ്റേഷ​ൻെറ കീഴിലെ കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ചു. 25 ലക്ഷം രൂപയാണ് രണ്ടാഘട്ടത്തിൽ പദ്ധതിക്കായി ചെലവഴിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബിക മോഹൻ പറഞ്ഞു. പുളിക്കീഴ് പൊലീസ് സ്​റ്റേഷനിൽ മോണിറ്ററിങ്​ ചെയ്യുന്ന സംവിധാനമാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും മാലിന്യം വലിച്ചെറിയുന്നത് തടയാനും പദ്ധതി സഹായകരമാകും. റാങ്ക്​ ജേതാക്കളെ അനുമോദിച്ചു തിരുവല്ല: പരുമല മാർ ഗ്രീഗോറിയോസ് കോളജിൽ എം.ജി യൂനിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ബിൻസി വർഗീസ് (ഒന്നാംറാങ്ക് ബി.എ ഇംഗ്ലീഷ്), അലീന ആൻ മാത്യു.(അഞ്ചാംറാങ്ക് -ഫാഷൻ ടെക്നോളജി), ജോയൽ ജോൺസൺ (എട്ടാംറാങ്ക് ബി.എ ഇംഗ്ലീഷ്) എന്നിവരെ അനുമോദിച്ചു. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്​റ്റമോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്​തു. പ്രിൻസിപ്പൽ പ്രഫ. ഇ. ജോൺ മാത്യു അധ്യക്ഷതവഹിച്ചു. ഫാ. ഡോ. കുര്യൻ ദാനിയേൽ, ഫാ. ജേക്കബ് ഫിലിപ്, പ്രഫ. കെ.കെ. രാജു, സി.ഇ. വർഗീസ്, ബിനോയ് തോമസ്, തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story