Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല അഗ്‌നിശമന...

ജില്ല അഗ്‌നിശമന സേനക്ക്​ പുതിയ പരിശീലന ഹാൾ; 25 ലക്ഷത്തി​െൻറ ഭരണാനുമതി

text_fields
bookmark_border
ജില്ല അഗ്‌നിശമന സേനക്ക്​ പുതിയ പരിശീലന ഹാൾ; 25 ലക്ഷത്തി​ൻെറ ഭരണാനുമതി പത്തനംതിട്ട: ജില്ല അഗ്‌നിശമന സേനാ വിഭാഗത്തിന് പുതിയ ട്രെയിനിങ്​ ഹാള്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയ സിവില്‍ ഡിഫന്‍സ് സേനാ അംഗങ്ങള്‍ക്കുള്ള പരിശീലനം, അഗ്‌നിശമന സേനാ ജീവനക്കാരുടെ പരിശീലനം അടക്കമുള്ള പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിന്​ എല്ലാ സജ്ജീകരണത്തോടെയാണ്​ പുതിയ ട്രെയിനിങ്​ ഹാള്‍ നിർമിക്കുക. ഫയര്‍സ്​റ്റേഷൻ ഗാരേജിന് മുകളിലാണ് നിർമിക്കുന്ന ഹാളി​ൻെറ ചുതതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. ഗാരേജിന് മുകളിലായി വൈദ്യുതീകരണം, ഇൻറീരിയര്‍ ഡെക്കറേഷന്‍, ​േഫ്ലാറിങ്​, ഡൈനിങ്​ ഏരിയ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ജില്ല ആസ്ഥാന നിലയം എന്നനിലയില്‍ പത്തനംതിട്ട ഫയര്‍സ്​റ്റേഷനിൽ അഗ്‌നിരക്ഷാ വകുപ്പിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നിരവധി പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്​. പത്തനംതിട്ട ഫയര്‍സ്​റ്റേഷനില്‍ നടന്ന സിവില്‍ ഡിഫന്‍സ് പരിശീലന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വീണാ ജോര്‍ജ് എം.എൽ.എയോട് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സ്ഥലപരിമിതികള്‍ സംബന്ധിച്ച വിവരം സ്​റ്റേഷൻ ഓഫിസര്‍ വിനോദ്കുമാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് കെട്ടിട്ട വിഭാഗവുമായി ബന്ധപ്പെട്ടാണ്​ ട്രെയിനിങ്​ ഹാള്‍ ഒരുക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story