പത്തനംതിട്ട: ജില്ല കൃഷി വിജ്ഞാന കേന്ദ്രം കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൻെറ സാമ്പത്തിക സഹായത്തോടെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് നടപ്പാക്കുന്ന നൂതന പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോണ്‍ മാത്യു നിർവഹിച്ചു. കൃഷി വിജ്ഞാനകേന്ദ്രം മേധാവിയും സീനിയര്‍ സയൻറിസ്റ്റുമായ ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലാലു തോമസ് നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, രാജീവ്, കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്‍, പ്രോഗ്രാം അസി. ബിനു ജോണ്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ ഷാജി സി. സാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 'കൂടുകളിലെ മുട്ടക്കോഴി വളര്‍ത്തല്‍' വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം അനിമല്‍ സയന്‍സ് വിഭാഗം സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. സെന്‍സി മാത്യു പരിശീലനത്തിന് നേതൃത്വം നല്‍കി. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 ഭിന്നശേഷിക്കാര്‍ക്ക് കോഴിക്കൂടും കോഴിക്കുഞ്ഞുങ്ങളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്തു. ചിത്രം: PTL Noothana Project ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് നടപ്പാക്കുന്ന നൂതന പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോണ്‍ മാത്യു നിർവഹിക്കുന്നു അക്ഷരവീട്ടിൽ മാധ്യമം 'വെളിച്ചം' പദ്ധതി പന്തളം: അക്ഷരവീട്ടിൽ മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്ഘാടനം ചെയ്തു. പത്രം സ്പോൺസർ ചെയ്ത അടൂർ തവിക എജുക്കേഷനൽ കൺസൾട്ടൻസി ഡയറക്ടർ സന്ധ്യ മഹേശ്വരൻ സുനു സാബുവിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. 'മാധ്യമം' റീജനൽ മാനേജർ വി.എസ്. സലിം, പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, വാർഡ് കൗൺസിലർ അംബിക രാജേഷ്, 'മാധ്യമം' സി.ഇ.ഒ പി.എം. സ്വാലിഹ്, ആേൻറാ ആൻറണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, നടൻ കൈലാഷ്, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡൻറ് പി. ശശികുമാർ വർമ, ആനന്ദപ്പള്ളി സൻെറ് മേരീസ് ചർച്ചിലെ ഫിലിപ്പോസ് ഡാനിയൽ, ഫെഡറേഷൻ ഓഫ് റെസിഡൻറ് അസോസിയേഷൻ പ്രസിഡൻറ് ചെറുവള്ളി ഗോപകുമാർ, സർക്കുലേഷൻ മാനേജർ വി.എസ്. കബീർ, 'മാധ്യമം' ലേഖകൻ എ. ഷാനവാസ് ഖാൻ എന്നിവർ പങ്കെടുത്തു. ചിത്രം: PTL Madhyamam Velicham പന്തളം അക്ഷരവീട്ടിൽ മാധ്യമം 'വെളിച്ചം' പദ്ധതി സ്പോൺസർ അടൂർ തവിക എജുക്കേഷനൽ കൺസൾട്ടൻസി ഡയറക്ടർ സന്ധ്യ മഹേശ്വരൻ സുനു സാബുവിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. 'മാധ്യമം' റീജനൽ മാനേജർ വി.എസ്. സലിം, പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, വാർഡ് കൗൺസിലർ അംബിക രാജേഷ്, 'മാധ്യമം' സി.ഇ.ഒ പി.എം. സ്വാലിഹ്, ആേൻറാ ആൻറണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, നടൻ കൈലാഷ്, ഫാ. ഫിലിപ്പോസ് ഡാനിയൽ തുടങ്ങിയവർ സമീപം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:01 AM GMT Updated On
date_range 2021-01-14T05:31:04+05:30ഭിന്നശേഷിക്കാർക്ക് സ്വയംതൊഴില്‍ പദ്ധതി
text_fieldsNext Story