Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോപുലർ ഫിനാൻസ്:...

പോപുലർ ഫിനാൻസ്: സർക്കാർ നടപടിയിൽ പ്രതീക്ഷയർപ്പിച്ച്​ നിക്ഷേപകർ

text_fields
bookmark_border
കേരളത്തിനകത്തും പുറത്തുമായി അരലക്ഷത്തിലധികം നിക്ഷേപകരാണുള്ളത് കോന്നി: പോപുലർ ഫിനാൻസ് ഉടമകളുടെ സ്ഥാവര ജംഗമവസ്തുക്കൾ കണ്ടെത്തി വിറ്റഴിച്ച് നിക്ഷേപകർക്ക് പണം തിരികെനൽകുമെന്ന സർക്കാർ ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച്​ നിക്ഷേപകർ. എന്നാൽ, വസ്തുക്കൾ വിറ്റഴിച്ചാൽ അതിലൂടെ എത്രകോടി രൂപ കണ്ടെത്താനാകുമെന്നും നിക്ഷേപകർക്ക്​ പണം തിരികെനൽകാൻ കഴിയുമോയെന്നും ആശങ്കയുണ്ട്​. കേരളത്തിനകത്തും പുറത്തുമായി അരലക്ഷത്തിലധികം നിക്ഷേപകരാണുള്ളത്​. ഇതിനകം കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നിക്ഷേപകർ മുൻസിഫ് കോടതികളിൽ കേസ്​ ഫയൽ ചെയ്തിട്ടുണ്ട്​. വകയാർ ആസ്ഥാനമന്ദിരം പ്രവർത്തിക്കുന്ന കെട്ടിടവും അതിനോടുചേർന്ന് വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട വസ്തുകൾ കോടതി മുഖാന്തരം അറ്റാച് ചെയ്ത് നോട്ടീസ് പതിച്ചിരിക്കുകയാണ്. ഇത് സർക്കാർ നീക്കത്തിന് തിരിച്ചടിയാകും. പോപുലർ ഫിനാൻസ് പൂട്ടലി​ൻെറ വക്കിലെത്തിയപ്പോൾ കോന്നി സെൻട്രൽ ജങ്ഷനിൽ കോടികൾ വിലവരുന്ന വസ്തുക്കൾ കച്ചവടം നടത്തിയിരുന്നു. കൂടാതെ വിലകൂടിയ ആഡംബര വാഹനങ്ങളും വിറ്റഴിച്ചു. തട്ടിപ്പ് നടത്തി പൊലീസിൽ കീഴടങ്ങിയ ഉടമ റോയി ഡാനിയലിനെയും മക്കളെയുംകൊണ്ട് നടത്തിയ തെളിവെടുപ്പിൽ കർണാടക, ആന്ധ്ര, തമിഴ്നാട്, കേരളത്തി​ൻെറ വിവിധ ജില്ലകളിൽ വസ്തുക്കളും ഫ്ലാറ്റുകൾ, 16 വാഹനങ്ങൾ എന്നിവ അന്വേഷണസംഘം കണ്ടെത്തി കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനെയെല്ലാം നിലവിലെ വിലകൾ നിശ്ചയിച്ച്​ വിൽപന നടത്തിയാലും ഏകദേശം 200 കോടിക്ക്​ മുകളിൽ വരില്ല. കൂടാതെ നിക്ഷേപകർ തമ്മിൽ പലതട്ടായി തിരിയുന്നതും പ്രതിസന്ധി സൃഷ്​ടിക്കും. പെരുനാട് പഞ്ചായത്തിൽ 2400 കുടുംബങ്ങൾക്ക് വാട്ടർ കണക്​ഷൻ വടശ്ശേരിക്കര: ജലജീവൻ മിഷൻ പദ്ധതിയിലൂടെ പെരുനാട് പഞ്ചായത്തിൽ 2400 കുടുംബങ്ങൾക്ക് വാട്ടർ കണക്​ഷൻ നൽകും. പെരുനാട് ജലപദ്ധതിയിൽനിന്നാണ് ശുദ്ധീകരിച്ച ജലം നൽകുക. നേരത്തേ ആദ്യഘട്ടത്തിൽ 600 കുടുംബങ്ങൾക്ക് കണക്​ഷൻ നൽകാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് 1800 പേർക്കുകൂടി കണക്​ഷൻ നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ചെലവി​ൻെറ 40 ശതമാനം കേന്ദ്രസർക്കാറും 35 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം പഞ്ചായത്തുമാണ് വഹിക്കുന്നത്. ഗുണഭോക്താക്കളുടെ വിഹിതമായി 10 ശതമാനം തുക അടക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story