Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 25 Sep 2020 11:58 PM GMTകർഷക പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ ഐക്യദാർഢ്യറാലി
text_fieldsbookmark_border
പത്തനംതിട്ട: കാർഷികമേഖല കോർപറേറ്റുകളുടെ കൈയിലെത്തുന്നതോടെ കർഷകർ അടിമകളായി മാറുമെന്ന് എഡ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് അൻസാരി ഏനാത്ത് പറഞ്ഞു. രാജ്യത്തിൻെറ കാർഷിക മേഖലയെ തകർത്തെറിയുന്ന പുതിയ നിയമനിർമാണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പത്തനംതിട്ടയിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച ഐക്യദാർഢ്യറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബാൻ ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ജില്ല കമ്മിറ്റി അംഗം എസ്. മുഹമ്മദ് റാഷിദ് അധ്യക്ഷതവഹിച്ചു. ആറന്മുള മണ്ഡലം പ്രസിഡൻറ് പി. സലീം, വൈസ് പ്രസിഡൻറ് സാജിദ് മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story