Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെരുവുനായ്​ ശല്യത്തിൽ...

തെരുവുനായ്​ ശല്യത്തിൽ വലഞ്ഞ്​ പെരിങ്ങര നിവാസികൾ

text_fields
bookmark_border
തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ തെരുവുനായ്​ ശല്യം രൂക്ഷം. പഞ്ചായത്തിലെ പെരിങ്ങര-ചാത്തങ്കരി, പെരിങ്ങര-സ്വാമി പാലം, മൂവിടത്ത്പടി-കാരയ്ക്കൽ, ചാത്തങ്കരി-മേപ്രാൽ റോഡുകളിലാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചത്​. റോഡി​ൻെറ ചിലയിടങ്ങളിൽ തമ്പടിക്കുന്ന നായ്ക്കൾ കാൽനടക്കാരായ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നത്​ ഭീതി പരത്തുന്നു. ഇരുചക്രവാഹനങ്ങൾക്കുനേരെ കുരച്ചുചാടുന്നത്​ അപകടത്തിനിടയാക്കുന്നു. കുരച്ചുചാടുന്ന നായ്​ക്കളെ കണ്ട് ഭയന്ന് നിയന്ത്രണംവിട്ട് മറിഞ്ഞ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റ സംഭവമുണ്ടെന്ന്​ നാട്ടുകാർ പറഞ്ഞു. തെരുവുനായ്​ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ആരംഭിച്ചതായും ഇതി​ൻെറ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും പ്രസിഡൻറ് മിനിമോൾ ജോസ് പറഞ്ഞു. പൊലീസ്​ മർദനം: കോൺ​ഗ്രസ്​ പ്രതിഷേധിച്ചു​ പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവു​ം യോഗവും നടന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധപരിപാടികൾ മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ്​ എന്നിവർ ഉദ്​ഘാടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story