Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

മുക്കട-ഇടമണ്‍-അത്തിക്കയം റോഡ്‌ നിർമാണത്തിൽ അപാകതയെന്ന്​ പരാതി

text_fields
bookmark_border
റാന്നി: . ബി.എം ആൻഡ്​ ബി.സി നിലവാരത്തിലാണ് പാത നിർമിക്കുന്നത്. ആദ്യഘട്ടമായ മുക്കട മുതല്‍ വാകത്താനം വരെയും ഇടമണ്‍ മുതല്‍ ഇടമുറി വെള്ളിയറപ്പടി വരെയുമുള്ള ഒമ്പത് കി.മീ. ദൂരമാണ് ഉന്നത നിലവാരത്തിലാക്കുന്നത്. ശബരിമല തീര്‍ഥാടകരുടെ എളുപ്പപാത ഉന്നത നിലവാരത്തിലാക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. താഴ്ന്ന ഭാഗങ്ങളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഉയര്‍ത്തുന്നതി​ൻെറ ഭാഗമായി പഴയ ടാറിങ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഇളക്കുന്ന പണികളാണ് ആദ്യം തുടങ്ങിയത്. ഇതോടെയാണ്​ പരാതികൾ ഉയർന്നത്​. 5.5 മീറ്റര്‍ വീതിയില്‍ ടാറിങ്ങും വശങ്ങളിൽ കോണ്‍ക്രീറ്റും ചെയ്യുമെന്നും പറഞ്ഞിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് റോഡ് ഉയര്‍ത്തിയത്. പാതയുടെ മിക്കയിടങ്ങളും പഴയ ടാറിങ്​ നിലനിര്‍ത്തി റോഡ് ഉന്നത നിലവാരത്തിലാക്കാനാണ് ശ്രമം. പഴയ ടാറിങ്ങി​ൻെറ വശം ഒരുമീറ്റര്‍ ആഴത്തില്‍ ഇളക്കി മെറ്റല്‍ ഉപയോഗിച്ച് ഉറപ്പിക്കുന്നുണ്ട്. ഇത് നാട്ടുകാരുടെ കണ്ണില്‍പൊടിയിടാനാണെന്ന്​ ആക്ഷേപമുണ്ട്​. ഇടമണ്ണിലെ ഇടുങ്ങിയ പാലത്തി​ൻെറ വീതികൂട്ടാതെയും ബലക്ഷയം നേരിടുന്ന രണ്ട്​ കലുങ്കുകള്‍ ബലപ്പെടുത്താതെയുമാണ് പണികള്‍ നടത്തുന്നത്. നിലവിൽ ഓടകള്‍ നിർമിക്കുന്ന ജോലികളാണ് നടക്കുന്നത്. വാകത്താനത്തെ ഹോളി ഫാമിലി ചര്‍ച്ചിന് സമീപത്തെ ഓടനിർമാണം അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പരാതിയുണ്ട​്​. പഴയ വീതി നിലനിര്‍ത്തി ഓട നിർമിച്ചതോടെ പുതിയ വീതിയില്‍ ടാറിങ്​ നടത്താനാകില്ല. പാതയിൽ വെള്ളക്കെട്ടൊഴിവാക്കാനും നടപടിയില്ല. ഇടമുറി എബനേസര്‍ ഹാളിന് സമീപത്ത് റോഡ് ഉയര്‍ത്തിയതോടെ ഒരുവശം പൂ​ർണമായും വെള്ളക്കെട്ടായി. റാന്നി വലിയ പാലം തകര്‍ന്നതോടെ ശബരിമല തീര്‍ഥാടകരുടെ പ്രധാന പാതയാണിത്​. വീതികുറഞ്ഞ പാതയിൽ അപകടം തുടര്‍ക്കഥയായതോടെ വീതികൂട്ടി നവീകരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story