Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാലറി കട്ട്...

സാലറി കട്ട് അടിച്ചേൽപിക്കരുത്-എ.കെ.എസ്​.ടി.യു

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാനത്തെ അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും അടുത്ത ആറുമാസം കൂടി സാലറി കട്ട് അടിച്ചേൽപിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് സി.പി.ഐ അധ്യാപകസംഘടനയായ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കോവിഡ് മഹാമാരിയിലും സർക്കാറിനൊപ്പം സ്വമേധയാ സഹകരിച്ചവരാണ് ഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും. അതിജീവനത്തി​ൻെറ പുതുമാതൃകകൾ സൃഷ്​ടിക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാറിനൊപ്പം ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നൽകി സഹകരിച്ച സർക്കാർ ജീവനക്കാരോട് നിരന്തര സാലറി ചലഞ്ചിലൂടെ നീതികേട് കാട്ടരുതെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ്​ പി.കെ. സുശീൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എസ്. ജീമോൻ, സി.മോഹനൻ, കെ.എ. തൻസീർ, പി.സി. ശ്രീകുമാർ, തോമസ്.എം. ഡേവിഡ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story