Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാന്തോം വീടുകൾ കൈമാറി

സാന്തോം വീടുകൾ കൈമാറി

text_fields
bookmark_border
must പടം മെയിൽ. പത്തനംതിട്ട: കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതിയായ സാന്തോം ഹൗസിങ്​ പദ്ധതിയിൽ ഭവനരഹിതരായ കുടുംബങ്ങൾക്കായി നിർമിച്ച വീടി​ൻെറ താക്കോൽദാനം മൈലപ്രയിൽ നടന്നു. കഴിഞ്ഞ പ്രളയ കാലത്ത് ഭവനവും വസ്തുവും നഷ്​ടപ്പെട്ട ആറ്​​ കുടുംബങ്ങൾക്കാണ് ആദ്യഘട്ടം വീടുകൾ നിർമിച്ചുനൽകിയത്​. ഒരു വീടിന് ആറു ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ്,ബിഷപ് എമിരിത്തൂസ് യൂഹാനോൻ മാർ ക്രിസോസ്​റ്റം എന്നിവർ ചേർന്ന് താക്കോൽ ദാന ചടങ്ങ് നിർവഹിച്ചു. ഫാ . ജോസ് ചാമക്കാലായിൽ കോർ എപ്പിസ്ക്കോപ്പ, പ്രൊക്യൂറേറ്റർ ഫാ.സിജോ ജെയിംസ് ചരിവു പറമ്പിൽ, ഫാ. വർഗീസ് കൂത്തിനേത്ത്, സണ്ണി മാത്യു പാറയ്ക്കൽ, സിസ്​റ്റർ മേരി ജോൺ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story