Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗവ. പോളിടെക്‌നിക്...

ഗവ. പോളിടെക്‌നിക് കോളജ്; ലാറ്റെറല്‍ എന്‍ട്രി പ്രവേശനം

text_fields
bookmark_border
പത്തനംതിട്ട: വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക്കില്‍ 2020-21അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ മൂന്നാംസെമസ്​റ്ററിലേക്ക് ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന്‍ ഇൗമാസം 16ന് നടക്കും. രജിസ്‌ട്രേഷന്‍ സമയം അന്നേദിവസം രാവിലെ ഒമ്പത്​ മുതല്‍ 10.30 വരെ ഓപ്ഷന്‍ നല്‍കിയ ഒന്നു​മുതല്‍ 150 വരെ റാങ്കുള്ള എല്ലാ വിഭാഗക്കാര്‍ക്കും 170 വരെ ഈഴവ, 300 വരെ മുസ്​ലിം, 160 വരെ വിശ്വകര്‍മ, 260വരെ പിന്നാക്ക ക്രിസ്ത്യന്‍, 260വരെ പട്ടികജാതിക്കാര്‍ എന്നിവർക്ക്​ ഐ.ടി.ഐ/കെ.ജി.സി.ഇ പ്രവേശനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let , ഫോണ്‍: 9446186752. അടൂര്‍ ഗവ. പോളിടെക്‌നിക് മൂന്നാം സെമസ്​റ്ററിലേക്കുള്ള ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന്‍ ഇൗമാസം ചൊവ്വാഴ്​ച നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് പട്ടികയിൽപെട്ട റാങ്ക് ഒന്നു മുതല്‍ 100 വരെയുള്ളവര്‍ രാവിലെ ഒമ്പത്​ മുതല്‍ 10വരെയും റാങ്ക് 101 മുതല്‍ 200 വരെയുള്ളവര്‍ 10 മുതല്‍ 11വരെയും, 201മുതല്‍ 300 വരെയുള്ളവരും ഐ.ടി.ഐ 30വരെയും ആര്‍ക്കിടെക്ചര്‍ 91വരെയും 11മുതല്‍ 12വരെയും അഡ്മിഷന്‍ രജിസ് ട്രേഷന്‍ നടപടികളില്‍ പങ്കെടുക്കണം. രജിസ്​റ്റര്‍ ചെയ്ത അപേക്ഷകരുടെ റാങ്ക്​ലിസ്​റ്റ്​ ഉച്ചക്ക്​ 1.30ന് പ്രസിദ്ധീകരിക്കും. ഇതനുസരിച്ച്​ ഉച്ചക്ക്​ രണ്ട്​ മുതല്‍ പ്രവേശനം നടത്തും. അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ തെളിയിക്കുന്നതിന് ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകളും നേരത്തേ പഠിച്ച സ്ഥാപനത്തില്‍നിന്ന്​ നേടിയ ടി.സിയും ആറുമാസത്തില്‍ കുറയാത്ത കാലയളവിലുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും ഫീസ് അടയ്ക്കുന്നതിന് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡും സഹിതം അഡ്മിഷന് ഹാജരാക്കണമെന്ന്​ പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് www.gptcadoor.org, ഫോണ്‍ : 04734 231776. പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള രണ്ടാംവര്‍ഷ ലാറ്റെറല്‍ എന്‍ട്രി പ്രവേശന കൗണ്‍സിലിങ്​ ചൊവ്വാഴ്​ച നടക്കും. രാവിലെ 9.30ന് പ്ലസ്ടു/വി.എച്ച്.എസ്.സി ​േക്വാട്ട- ജനറല്‍ വിഭാഗം- റാങ്ക് 60വരെ (പത്തനംതിട്ട പ്ലസ്ടു/വി.എച്ച്.എസ്.സി റാങ്ക്‌ലിസ്​റ്റ്​), ഈഴവ വിഭാഗം- 82 വരെ, മുസ്​ലിം- 85 വരെ, കുശവ വിഭാഗം - റാങ്ക് ലിസ്​റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാം പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗം- റാങ്ക് 216വരെ, എസ്.സി വിഭാഗം- റാങ്ക് 151 വരെ. ഉച്ചക്ക്​ ഒന്നിന് ഐ.ടി.ഐ ​േക്വാട്ട- സിവില്‍- റാങ്ക് 24 വരെ ( പത്തനംതിട്ട ഐ.ടി.ഐ റാങ്ക്‌ലിസ്​റ്റ്​), മെക്കാനിക്കല്‍ - റാങ്ക് 12 വരെ, ഇലക്ട്രിക്കല്‍- റാങ്ക് 51 വരെ, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ -റാങ്ക് 100വരെ. പ്രവേശനത്തിനായി വരുന്നവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു/വി.എച്ച്.എസ്.സി /ഐ.ടി.ഐ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സംവരണ അര്‍ഹത തെളിയിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനം, ക്രീമിലെയര്‍ അടക്കമുള്ള എല്ലാ അസ്സല്‍ രേഖകളും പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച ഫീസുമായി നിര്‍ദേശിച്ച സമയത്ത് ഹാജരാകണം. വിവരങ്ങള്‍ക്ക് http://www.polyadmission.org/let എന്ന വെബ്സൈറ്റ് പരിശോധിക്കാം. ഫോണ്‍ : 9446065152, 9447045879.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story