Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മെഡിക്കല്‍...

കോന്നി മെഡിക്കല്‍ കോളജിലേക്ക് ഇന്ന്​ മുതല്‍ ബസ്​ സർവിസ്​

text_fields
bookmark_border
പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജിലേക്ക് ചൊവ്വാഴ്​ച മുതല്‍ പത്തനംതിട്ട, കോന്നി, അടൂര്‍ ഡിപ്പോകളില്‍നിന്ന്​ കെ.എസ്.ആർ.ടി.സി ബസ്​ സര്‍വിസ് നടത്തുമെന്ന് ഡി.ടി.ഒ റോയ് ജേക്കബ് അറിയിച്ചു. പത്തനംതിട്ടയില്‍നിന്ന്​ വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നിവഴിയും കോന്നി ഡിപ്പോയില്‍നിന്ന്​ ആങ്ങമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി വഴിയും അടൂര്‍ ഡിപ്പോയില്‍നിന്ന്​ പറക്കോട്, കൊടുമണ്‍ ചന്ദനപ്പള്ളി, വള്ളിക്കോട്, വി കോട്ടയം, കൊച്ചാലുംമൂട്, വകയാർ, കോന്നി വഴിയുമാണ് മെഡിക്കല്‍ കോളജിലേക്കുള്ള സര്‍വിസ്. പത്തനംതിട്ടയില്‍നിന്നുള്ള സര്‍വിസ് രാവിലെ 7.45നും ആങ്ങമൂഴിയില്‍നിന്നുള്ള സര്‍വിസ് 8.20നും അടൂരില്‍നിന്നുള്ള സര്‍വിസ് 8.15നും ഫ്ലാഗ്​ഓഫ് ചെയ്യും. സി.ബി.​െഎക്ക്​ വിടാനുള്ള തീരുമാനം സ്വാഗതാർഹം -ആക്​ഷൻ കൗൺസിൽ പത്തനംതിട്ട: പോപുലർ ഫിനാൻസ്​ കേസ് സി.ബി.എക്ക്​ വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നിക്ഷേപകരുടെ കൂട്ടായ്​മയായ ആക്​ഷൻ കൗൺസിൽ പ്രസിഡൻറ്​ സി.എസ്​. നായർ പറഞ്ഞു. സാമ്പത്തികതട്ടിപ്പ് ഒരുപൊലീസ് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്തപ്പോൾ തന്നെ അന്വേഷണത്തി​ൻെറ രീതി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ അറസ്​റ്റ്​ ചെയ്ത പൊലീസ് നടപടിയെ കുറച്ചുകാണുന്നില്ല. കേസ് സി.ബി.ഐക്ക്​ വിടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. ബി.ആര്‍.സി ട്രെയിനര്‍ ഇൻറർവ്യൂ പത്തനംതിട്ട: സമഗ്രശിക്ഷ കേരളയുടെ ജില്ല പ്രോജക്ട് ഓഫിസി​ൻെറ കീഴിലെ ബ്ലോക്ക് റിസോഴ്സ് സൻെററുകളില്‍ ട്രെയിനര്‍ തസ്തികയിലേക്കുള്ള ഇൻറര്‍വ്യൂ ഈ മാസം 22ന് രാവിലെ 10ന് തിരുവല്ല എസ്.എസ്.കെ ജില്ല പ്രോജക്ട് ഓഫിസില്‍ നടക്കും. യോഗ്യതയുള്ള അധ്യാപകര്‍ യഥാർഥ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട അധികൃതരിൽനിന്നുള്ള എന്‍.ഒ.സിയും സഹിതം ഹാജരാകണം. ഫോണ്‍: 0469 2600167.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story