Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയിൽ യു.ഡി.എഫ്​...

കോന്നിയിൽ യു.ഡി.എഫ്​ ആഹ്ലാദ പ്രകടനം; ലഡുവിതരണം

text_fields
bookmark_border
പ്രതിപക്ഷ ബഹുമാനമില്ലാതെ പെരുമാറുന്നതിനാലാണ്​ യു.ഡി.എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത് പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജി​ൻെറ ഉദ്​ഘാടന ചടങ്ങിൽനിന്ന്​ വിട്ടുനിന്ന യു.ഡി.എഫ്​ കോന്നിയിൽ ആഹ്ലാദപ്രകടനം നടത്തി.​ കഴിഞ്ഞ യു.ഡി.എഫ്​ മന്ത്രിസഭയുടെ കാലത്താണ്​ ആശുപത്രിക്ക്​ രൂപംനൽകിയതെന്ന്​ കോൺഗ്രസ്​ നേതൃത്വം ചൂണ്ടിക്കാട്ടി. കോന്നി ഉപതെരഞ്ഞെടുപ്പുവരെ പലതരത്തില്‍ കോന്നി മെഡിക്കല്‍ കോളജിന് ഇവര്‍ തുരങ്കം​െവച്ചു. ആരോഗ്യമന്ത്രി ഈ മെഡിക്കല്‍ കോളജിനെതിരെ നിയമസഭയില്‍ പരസ്യനിലപാട് എടുത്തു. നിയമസഭയിലെ അടൂര്‍ പ്രകാശി​ൻെറ അവസാന പ്രസംഗവും മെഡിക്കല്‍ കോളജിനുവേണ്ടിയായിരുന്നു. നാലുവര്‍ഷം ഫണ്ട് അനുവദിക്കാതെ തടസ്സപ്പെടുത്തിയ ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ നേട്ടമായി മെഡിക്കല്‍ കോളജിനെ അവതരിപ്പിക്കുന്നത് നാണമില്ലാത്തതിനാലാണ്​. എട്ടുമാസം മുമ്പ് മാത്രം എം.എല്‍.എയായ വ്യക്തിക്ക് ലോക്​ഡൗണ്‍ കാലത്ത് എങ്ങനെ ഇത്രയും ബൃഹത്തായ പദ്ധതി നടപ്പാക്കാന്‍ കഴിയും. പ്രതിപക്ഷ ബഹുമാനമില്ലാതെ പെരുമാറുന്നതുകൊണ്ടാണ് യു.ഡി.എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത്. കോന്നി മെഡിക്കല്‍ കോളജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. ഇതി​ൻെറ പിതൃത്വം എത്ര അവകാശപ്പെട്ടാലും എല്‍.ഡി.എഫിന് ലഭിക്കില്ല. പാര്‍ലമൻെറ്​ സമ്മേളിക്കുമ്പോള്‍ ജില്ലയിലെ എം.പിക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഉദ്ഘാടന തീയതിപോലും നിശ്ചയിച്ചത്​. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം വിഭാവനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും അടൂര്‍ പ്രകാശ് എം.പിയോടും ഒരു വാക്കുപറയാതെ നടത്തിയ ഉദ്ഘാടനം അല്‍പത്തരമാണ്. മെഡിക്കല്‍ കോളജി​ൻെറ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിച്ചെങ്കിലും കോന്നിയില്‍ ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജിൻെറ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി ലഡുവിതരണം ചെയ്​തു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തരംതാണതാണെന്നും വസ്തുതകളെ വളച്ചൊടിച്ചതായും ഡി.സി.സി പ്രസിഡൻറ്​ ബാബു ജോര്‍ജ് പറഞ്ഞു -ആഹ്ലാദ പ്രകടനത്തോടൊപ്പം നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ സന്തോഷ്കുമാര്‍ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story