Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTവില്ലോത്ത്മുക്ക്-ചിറപ്പുറം റോഡ് നവീകരണം ആരംഭിച്ചു
text_fieldsbookmark_border
ജില്ല പഞ്ചായത്ത് 20 ലക്ഷം ചെലഴിച്ചാണ് നടപ്പാക്കുന്നത് ഇടപ്പാവൂർ: അയിരൂർ ഗ്രാമപഞ്ചായത്തിലെ വില്ലോത്ത്മുക്ക് ചിറപ്പുറം റോഡിൻെറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂരിൻെറ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ഐറീഷ് ഡ്രെയിൻ, റീടാറിങ് എന്നിവ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനാണ് പദ്ധതി. അയിരൂർ ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളുടെ സംഗമസ്ഥാനം കൂടിയായ പാത തേക്കുങ്കൽ, മതാപ്പാറ, വെട്ടിക്കാട് നിവാസികൾക്ക് ഇടപ്പാവൂരിലെത്തി പുതിയ പേരൂർച്ചാൽ പാലം വഴി കീക്കൊഴൂർ, പത്തനംതിട്ട ഭാഗങ്ങളിലേക്കെത്തുന്നതിനുള്ള എളുപ്പവഴിയാണ്. കുന്നുകുഴി-ചിറപ്പുറം പ്രദേശങ്ങളിലുള്ളവർക്കും റോഡിൻെറ പ്രയോജനം ലഭിക്കും. നിർമാണ പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ടി. തോമസ്കുട്ടി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പിളി പ്രഭാകരൻ, സുലേഖ ചന്ദ്രശേഖരൻ, വിദ്യാധരൻ അമ്പലാത്ത്, തോമസ് ദാനിയേൽ എന്നിവർ സംസാരിച്ചു. ptl__ayiroor villothumukku road അയിരൂർ ഗ്രാമപഞ്ചായത്തിലെ വില്ലോത്ത്മുക്ക് ചിറപ്പുറം റോഡിൻെറ നവീകരണപ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story