Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാർ കസ്​റ്റഡി...

ചിറ്റാർ കസ്​റ്റഡി മരണം: കേസ് ഫയല്‍ സി.ബി.ഐക്ക് കൈമാറി

text_fields
bookmark_border
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനക്കുളത്ത്​ ഫാം ഉടമ മത്തായിയുടെ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി. ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. സുധാകരന്‍പിള്ള സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിന് കൈമാറി. ഹൈകോടതി ഉത്തരവി​ൻെറ അടിസ്ഥാനത്തിലാണ് കേസ് ഫയലും അനുബന്ധ രേഖകളും കൈമാറിയത്. അന്വേഷണത്തി​ൻെറ ഭാഗമായി കണ്ടെടുത്ത എല്ലാ വസ്തുവകകളും തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. 164 സി.ആര്‍.പി.സി പ്രകാരമുള്ള മൊഴികള്‍ രേഖപ്പെടുത്താന്‍ അപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്​ നൽകിയത്​ സംബന്ധിച്ചും കേസി​ൻെറ അന്വേഷണത്തില്‍ കൃത്യത വരുത്തുന്നതിനുവേണ്ടി ലഭ്യമാക്കിയ നിയമോപദേശവും ഉള്‍പ്പെടെയാണ്​ കൈമാറിയതെന്ന് ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. കേസ് സി.ബി.ഐയെ ഏൽപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മത്തായിയുടെ ഭാര്യയാണ്​ ഹൈകോടതിയെ സമീപിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story