Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'ഒപ്പം' കാമ്പയിൻ...

'ഒപ്പം' കാമ്പയിൻ തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: കോവിഡ് രോഗം തുടക്കത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ. ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവത്കരണ കാമ്പയിനായ 'ഒപ്പം' പരിപാടിയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാമ്പയിൻ ലോഗോ മന്ത്രി കെ. രാജു പ്രകാശനം ചെയ്​തു. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. സിനിമനടൻ ടൊവിനോ തോമസ് വിഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. ജില്ല ഭരണകൂടത്തി​ൻെറ നേതൃത്വത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസി​ൻെറയും ആരോഗ്യകേരളം പത്തനംതിട്ടയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കോവിഡ്​ പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിലുള്ള രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്ന ശബ്​ദസ​ന്ദേശങ്ങൾ കൈമാറുക, അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗികളോടും ക്വാറൻറീനിലുള്ളവരോടും ഉള്ള അവഗണന ഒഴിവാക്കല്‍, റിവേഴ്‌സ് ക്വാറൻറീന്‍ ശക്തിപ്പെടുത്തല്‍, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക്​ അനുസരിച്ച് രോഗികളെ വീട്ടില്‍തന്നെ ചികിത്സിക്കല്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിഡിയോ ക്ലിപ്പുകള്‍ തയാറാക്കുകയും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക, സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്ക് പെയിൻറിങ്​, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം എന്നിവ സംഘടിപ്പിക്കല്‍ തുടങ്ങിയവയാണ് കാമ്പയിനിലൂടെ നടപ്പാക്കുന്നത്. 12 ആഴ്ച നീളുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ഉള്‍കൊള്ളിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story