Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

തിരുവഞ്ചാംകാവ്-പാലയ്ക്കാട്ടുചിറ-ചിറയിറമ്പ് റോഡ് നവീകരണം തുടങ്ങി

text_fields
bookmark_border
കോഴഞ്ചേരി: ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന പാലയ്ക്കാട്ടുചിറ-ചിറയിറമ്പ്-തിരുവഞ്ചാംകാവ് റോഡുകളുടെ നിർമാണം ആരംഭിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തി​ൻെറ ഏഴ്​, എട്ട്​, 12 വാർഡുകളിൽ ഉൾപ്പെടുന്ന റോഡ് റീടാറിങ്, ഐറിഷ് ഡ്രെയിൻ പുനരുദ്ധാരണം എന്നിവയാണ്​ നടക്കുന്നത്​. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂരി​ൻെറ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വികസന ഫണ്ടിൽനിന്നാണ് ജില്ല പഞ്ചായത്ത് തുക അനുവദിച്ചത്. ചെട്ടിമുക്ക്-തോണിപ്പുഴ റോഡിൽ തിരുവഞ്ചാംകാവ് ക്ഷേത്രം മുതൽ ചിറയിറമ്പ് ജങ്ഷൻവരെയും പാലയ്ക്കാട്ടുചിറ മുതൽ തിരുവഞ്ചാംകാവ് വരെയുമാണ് സഞ്ചാരയോഗ്യമാക്കുന്നത്. നാലുമണിക്കാറ്റ് പദ്ധതിയിലൂടെ ജില്ല പഞ്ചായത്ത് ആരംഭിച്ച വഴിയോര വിശ്രമകേന്ദ്രത്തിലേക്കും ഗ്രാമപഞ്ചായത്തി​ൻെറ പ്രധാന നെല്ലറയായ നെടുമ്പ്രയാർ പുഞ്ചയിലേക്കുമുള്ള പ്രധാന പാതകളാണിവ. ഇരുറോഡി​ൻെറയും നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രദുരിതത്തിനും പരിഹാരമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story