Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTപത്തനംതിട്ടയിൽ കോവിഡ് പരിശോധനകേന്ദ്രം തുടങ്ങണം -പി. മോഹൻരാജ്
text_fieldsbookmark_border
must must പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് പരിശോധന ലബോറട്ടറി ഇല്ലാത്ത മൂന്നു ജില്ലകളിൽ ഒന്നായ പത്തനംതിട്ടയിൽ കോവിഡ് പരിശോധനകേന്ദ്രം തുടങ്ങണമെന്ന് കെ.പി.സി.സി അംഗം പി. മോഹൻരാജ് ആവശ്യപ്പെട്ടു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ഉൾെപ്പടെ ജില്ലകളിൽ ഒന്നിൽ കൂടുതൽ ലബോറട്ടറി ഉണ്ട്. കഴിഞ്ഞമാസം 16ാം തീയതി മുതലുള്ള 1600 റിസൽട്ടുകൾ ഇനിയും തിരുവനന്തപുരത്തെ ലബോറട്ടറിയിൽനിന്ന് വരാനുണ്ട്. ഫലം വൈകുന്നതിനാൽ 20 ദിവസത്തിലേറെയായി ക്വാറൻറീനിൽ കഴിയുന്ന പ്രവാസികളും സർക്കാർ ഉദ്യോഗസ്ഥർ ഉൾെപ്പടെയുള്ളവരും വലിയ വാടക കൊടുത്തു സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. സർക്കാർ ക്വാറൻറീൻ സൻെററിലും ചികിത്സ കേന്ദ്രത്തിലും ചൂടുവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്നും പി. മോഹൻരാജ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story