Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകനത്ത മഴയിൽ...

കനത്ത മഴയിൽ മതിൽക്കെട്ട് വീണ് വീടുകൾ തകർന്നു

text_fields
bookmark_border
തിരുവല്ല: കനത്തമഴയിൽ സ്വകാര്യ പുരയിടത്തിലെ മതിൽക്കെട്ട് ഇടിഞ്ഞുവീണ് രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. തിരുവല്ല നഗരസഭ 24ാം വാർഡിൽ തുകലശ്ശേരി ഐക്കരയിൽ ഗിരീഷ് കുമാർ, നന്ദാവനത്തിൽ ജയ എന്നിവരുടെ വീടുകളാണ് തകർന്നത്. ചൂരൂര് മഠത്തിൽ ശ്രീകുമാറി​ൻെറ പുരയിടത്തിലെ മതിൽക്കെട്ടാണ് വീണത്. ബുധനാഴ്ച പുലർച്ച ര​േണ്ടാടെ ആയിരുന്നു സംഭവം. ഗിരീഷ് കുമാറി​ൻെറ വീടി​ൻെറ അടുക്കള പൂർണമായും കിടപ്പുമുറി ഭാഗികമായും തകർന്നു. ഇടിഞ്ഞുവീണ മണ്ണ് വീണ് കിണർ മൂടിപ്പോയി. സമീപവാസി ജയയുടെ വീടിന് പിന്നിലെ ഷെഡ് പൂർണമായും തകർന്നു. മതിലിടിഞ്ഞ് വീഴുന്ന ശബ്​ദംകേട്ട് ഉണർന്ന ഗിരീഷ് ഭാര്യയെയും മക്കളെയും കൂട്ടി വീടിന് പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. സബ് കലക്ടർ ഡോ. വിനയ് ഗോയൽ, നഗരസഭ ചെയർമാൻ ആർ. ജയകുമാർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. ptl_tvla house crash
Show Full Article
TAGS:
Next Story