Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുനലൂർ-മൂവാ​റ്റുപുഴ...

പുനലൂർ-മൂവാ​റ്റുപുഴ സംസ്ഥാന പാത വികസനം: കോന്നി-പ്ലാച്ചേരി ഭാഗത്ത് നിർമാണം വേഗത്തിലാക്കാൻ നിർ​ദേശം

text_fields
bookmark_border
കോന്നി: പുനലൂർ-മൂവാ​റ്റുപുഴ സംസ്ഥാന പാത വികസനത്തി​ൻെറ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിട്ട കോന്നി-പ്ലാച്ചേരി ഭാഗത്ത് നിർമാണം വേഗത്തിലാക്കാൻ കരാർ ഏ​ടുത്ത കമ്പനിക്ക്​ നിർദേശം നൽകിയതായി കെ.യു. ജനീഷ്​കുമാർ എം.എൽ.എ. പ്രധാന വളവുകൾ നേരെ ആകുന്നതോടെ റോഡപകടം കുറക്കാനാകും. 2021 ഡിസംബർ വരെയാണ് നിർമാണ കാലാവധി. കോന്നി ഉപതെരഞ്ഞെടുപ്പിന്​ മുമ്പ്​ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണ ഉദ്ഘാടനം കോന്നിയിൽ നിർവഹിച്ചത്. സംസ്ഥാനത്ത് പ്രൊക്യൂർമൻെറ് കൺസ്ട്രക്​ഷൻ രീതിയിൽ നിർമിക്കുന്ന ആദ്യ റോഡാണിത്. പൊൻകുന്നം മുതൽ പുനലൂർ വരെ 82.11കിലോമീ​റ്റർ റോഡ് വികസനമാണ് കെ.എസ്.ടി.പി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ടെൻഡർ. 737.64കോടി രൂപയാണ് ആകെ അടങ്കൽ. കോന്നി മുതൽ പ്ലാച്ചേരിവരെ 30.16 കിലോമീ​റ്ററിന് 274.24 കോടിയും പുനലൂർ മുതൽ കോന്നിവരെ 29.84 കിലോമീ​റ്ററിന് 226.61 കോടിയുമാണ് അടങ്കൽ. പ്ലാച്ചേരി മുതൽ കോന്നിവരെ ഭാഗത്തെ വികസനത്തിൽ കോന്നി നിയോജകമണ്ഡലത്തിലെ 13.06 കിലോമീറ്റർ റോഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 14 മീ​റ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്‌.10 മീ​റ്ററിൽ ടാറിങ് നടത്തും. ഇരുവശങ്ങളും രണ്ട് മീ​റ്റർ വീതിയിൽ നടപ്പാത നിർമിക്കും. കോന്നി നിയോജകമണ്ഡലത്തിൽ 16.2 കിലോമീറ്റർ ദൂരത്തിൽ ഡ്രെയിനേജ് നിർമിക്കും. അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഫുട്​പാത്ത് കം ഡ്രെയിനേജും നിർമിക്കും. 1.46 കിലോമീറ്റർ വി.ഡ്രെയിനും 49 കൾവേർട്ടും ഒരു മൈനർ ബ്രിഡ്ജും ഒരു നടപ്പാലവും നിർമിക്കും. നിയോജകമണ്ഡലത്തിൽ ഒരു പ്രധാന ജങ്ഷനും 10 ചെറുകിട ജങ്ഷനുകളും വികസിപ്പിക്കും. എല്ലാ ബസ് സ്​റ്റോപ്പുകളും ബസ്ബേകളായി വികസിപ്പിക്കും. സ്ട്രീറ്റ് ലൈറ്റും, ട്രാഫിക് ലൈറ്റുകളും സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്​. എം.എൽ.എയോടൊപ്പം കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജാസ്മിൻ, അസി. എക്‌സി. എൻജിനീയർ ബി. ദീപ, അസി. എൻജിനീയർ അനില ജോസ്, ലോകബാങ്ക് കൺസൾട്ടൻറ് ടീം ലീഡർ ടി. രമേഷ്, സേഫ്റ്റി സ്പെഷലിസ്​റ്റ് പെണ്ണമ്മ, ​േപ്രാജക്ട്​ മാനേജർ സുനിൽ കുമാർ, ജയ്പൂർ സി.ഇ.ജി കൺസൾട്ടിങ് കമ്പനി അസി. ​െറസിഡൻറ് എൻജിനീയർ ലക്ഷ്മി നാരായണൻ തുടങ്ങിയവരും അവലോകനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story