Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസിൽവർ ലൈൻ റെയിൽ പാത:...

സിൽവർ ലൈൻ റെയിൽ പാത: അലൈൻമെൻറിൽ പുനഃപരിശോധന വേണം -പുതുശ്ശേരി

text_fields
bookmark_border
സിൽവർ ലൈൻ റെയിൽ പാത: അലൈൻമൻെറിൽ പുനഃപരിശോധന വേണം -പുതുശ്ശേരി തിരുവല്ല: സിൽവർ ലൈൻ റെയിൽപാതയുടെ അലൈൻമൻെറിലെ അപാകതകൾ കണക്കിലെടുത്ത്​ അടിയന്തര പുനഃപരിശോധന വേണമെന്ന്​ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി. അതിവേഗ പദ്ധതി പ്രായോഗികവും ആദായകരവുമാവില്ലെന്ന്​ കണ്ടെത്തി കഴിഞ്ഞ സർക്കാർ വേണ്ടെന്നുവെച്ചതാണ്. വിശദ പഠനത്തിനു​ ശേഷമാണ്​ തീരുമാനം കൈക്കൊണ്ടത്. പകരം നിലവിലുള്ള പാത നവീകരിച്ച്​ വേഗമുള്ള ട്രെയിൻ ഓടിക്കാനായിരുന്നു പദ്ധതി. ഇതിനായി മും​െബെ സബർ​ബൻ റെയിൽ കോർപറേഷനുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. മൂന്നു ഘട്ടമായി പൂർത്തീകരിക്കാനാണ്​ ലക്ഷ്യമിട്ടത്. ഒന്നാം ഘട്ടം തിരുവനന്തപുരം-ചെങ്ങന്നൂർ (126 കി.മീ.) സബർബൻ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. 3000 കോടിയാണ് ​െചലവ്​ കണക്കാക്കിയത്​. കാസർകോടുവരെ പദ്ധതി പൂർത്തീകരിക്കുമ്പോൾ 14,000 കോടിയാണ്​ ചെലവ്​ കണക്കാക്കിയത്. ആ സ്ഥാനത്താണ്​ 64,000 കോടി ​െചലവിട്ടുള്ള പുതിയ പാത. ഭൂമി ഏറ്റെടുക്കാനാണ്​ ഇതിൽ നല്ലൊരു പങ്കും. 2025ൽ പൂർത്തീകരിക്കുമെന്ന്​ പറയുന്ന പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ തന്നെ വലിയ കീറാമുട്ടിയാകും. വിദഗ്​ധനായ ഇ. ശ്രീധരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൂർത്തീകരിക്കാൻ 2035 എങ്കിലുമാകും. അപ്പോഴേക്ക്​​ റെയിൽവേ തന്നെ ഇതിൽ കൂടുതൽ വേഗം ആർജിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കൂടാതെ തയാറാക്കിയ പുതിയ അലൈൻമൻെറിൽ പരിസ്ഥിതി ആഘാത പഠനമോ പ്രയോഗിക പ്രശ്നങ്ങളോ പരിഗണിച്ചിട്ടില്ല. തണ്ണീർത്തടങ്ങൾ നികത്തി ഉണ്ടാക്കുന്ന പാത വലിയ പ്രത്യാഘാതങ്ങൾക്കു വഴിവെക്കും. വെള്ളപ്പൊക്കത്തി​ൻെറ ഗതിവേഗം വർധിപ്പിക്കും. 44 ആരാധനാലയങ്ങൾ പ്രശ്നത്തിലാകും. നൂറുകണക്കിനാളുകൾക്ക് വീടുകൾ നഷ്​ടമാവും. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രതിഷേധത്തെ തുടർന്ന്​ അലൈൻമൻെറിൽ മാറ്റം വരുത്തി. തിരൂർ മുതൽ കാസർകോടുവരെ നിലവിലുള്ള പാതക്ക്​​ സമാന്തരമായാണു പോകുന്നത്. അതേപോലെ നിലവിലുള്ള പാത ഉപയോഗപ്പെടുത്തിയോ സമാന്തരമായോ പാത ക്രമീകരിക്കുകയാണ്​ വേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story