Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡ്രൈവർമാരുടെ ക്യാബിൻ...

ഡ്രൈവർമാരുടെ ക്യാബിൻ വേർതിരിക്കുന്നു

text_fields
bookmark_border
തിരുവല്ല: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ തിരുവല്ലയിലെ പൊതുഗതാഗത വാഹനങ്ങളിൽ ഡ്രൈവർമാരുടെ ക്യാബിൻ വേർതിരിക്കുന്നതിന് തുടക്കമായി. ഡ്രൈവർ ക്യാബിൻ അർക്രിലിക് പാർട്ടിഷ്യൻ നടത്തി മാത്രമേ യാത്ര നടത്താവൂ എന്ന ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. സ്​റ്റേജ് ക്വാ​േര്യജ് ബസുകൾ, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, മോട്ടോർ ക്യാബുകൾ, ഓട്ടോറിക്ഷകൾ എന്നിവക്ക്​ ഉത്തരവ് ബാധകമാണ്. ഇതില്ലാത്ത വാഹനങ്ങൾക്ക് ജൂലൈ 16 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല. പകർച്ചവ്യാധി നിരോധന നിയമപ്രകാരം വാഹന ഉടമകൾക്ക് എതിരെ നിയമനടപടിയും സ്വീകരിക്കും. ഈ സാഹചര്യം മുൻനിർത്തി ഓട്ടോ ടാക്സി തൊഴിലാളി ഫെഡറേഷൻ കാമ്പയി​നും നടത്തി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ഒ. വിശ്വംഭരൻ, ബിജു മേപ്രാൽ, നടേശൻ. റെജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story