Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTവാട്ടർ കണക്ഷൻ നൽകാൻ തീരുമാനം
text_fieldsbookmark_border
റാന്നി: റാന്നി നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻെറ നേതൃത്വത്തിൽ 4955 വീടിന് പുതിയ വാട്ടർ കണക്ഷൻ നൽകാനും 31.25 കി.മീ. ദൂരം പൈപ്പ് നീട്ടലിനും തീരുമാനിച്ചതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. പഴവങ്ങാടി പഞ്ചായത്തിൽ 550 ഹൗസ് കണക്ഷനും മൂന്ന് കി.മീ. ദൂരം പൈപ്പ് നീട്ടലും ഉണ്ട്. ആകെ ചെലവ് 1.15 കോടി രൂപ. അങ്ങാടി പഞ്ചായത്തിൽ 500 പുതിയ പൈപ്പ് കണക്ഷനും 2.5 കി.മീ. ദൂരത്തിൽ പൈപ്പ് നീട്ടൽ. 1.24 കോടി രൂപയാണ് ചെലവ്. നാറാണംമൂഴിയിൽ 350 കണക്ഷൻ, 2.75 കി.മീ. പൈപ്പ് നീട്ടൽ. 81 ലക്ഷം രൂപയാണ് ചെലവ്. വെച്ചൂച്ചിറയിൽ 480 ഹൗസ് കണക്ഷൻ. 87.58 ലക്ഷം രൂപയാണ് ചെലവ്. വടശ്ശേരിക്കര പഞ്ചായത്തിൽ 200 ഹൗസ് കണക്ഷന് 24.44 ലക്ഷമാണ് ചെലവ്. പെരുനാട്ടിൽ 600 ഹൗസ് കണക്ഷനും 98.4 ലക്ഷം രൂപ െചലവുമാണ്. ചെറുകോലിൽ 275 കണക്ഷനുണ്ട്. 44.98 ലക്ഷം രൂപയാണ് ചെലവ്. അയിരൂരിൽ 1000 കണക്ഷനും അഞ്ച് കി.മീ. പൈപ്പ് കണക്ഷനുമുണ്ട്. നാലാം വാർഡിൽതന്നെ 3.5 കി.മി. ദൂരത്തിലാണ് പൈപ്പ് നീട്ടൽ. 2.4 കോടി രൂപയാണ് ചെലവ്. കോട്ടാങ്ങലിൽ 350 കണക്ഷനും അഞ്ച് കി.മീ. ദൂരം പൈപ്പ് നീട്ടൽ ഉണ്ട്. 1.36 കോടി രൂപയാണ് ചെലവ്. കൊറ്റനാട് 150 ഹൗസ് കണക്ഷനുണ്ട്. 48 ലക്ഷം രൂപയാണ് ചെലവ്. എഴുമറ്റൂരിൽ 400 കണക്ഷനും 13 കി.മീ. ദൂരം പൈപ്പ് നീട്ടലുമുണ്ട്. 3.32 കോടിയാണ് ചെലവ്. പദ്ധതിയുടെ െചലവിൽ 45 ശതമാനം കേന്ദ്രസർക്കാറും 30 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം പഞ്ചായത്തുകളും 10 ശതമാനം ഗുണഭോക്താവും വഹിക്കണം. പഞ്ചായത്തിൽ ധനകാര്യ കമീഷൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അത് ഇതിന് എടുക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story