Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി പൊലീസും കോവിഡ്...

കോന്നി പൊലീസും കോവിഡ് ഭീതിയിൽ

text_fields
bookmark_border
കോന്നി: ജോയൻറ് ആർ.ടി ഓഫിസ് ഉദ്​ഘാടനത്തിനെത്തിയ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോന്നിയിലെ പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് സ്​റ്റേഷനും ഭീതിയിൽ. കോവിഡ് ബാധിച്ച ഉദ്യോഗസ്ഥൻ പൊലീസ് ഉദ്യോഗസ്ഥരോട് അടുത്ത് ഇടപഴകിയതായും ഇവർക്ക് ചായ കൊണ്ടുക്കൊടുത്തതായും സംശയമുണ്ട്. എന്നാൽ, ഉദ്​ഘാടനത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ അല്ലാതെ പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ പലരും നിരീക്ഷണത്തിൽ പോയിട്ടില്ല. ദൈനംദിന പ്രവർത്തനങ്ങളോട്​ അനുബന്ധിച്ച് കോന്നി പൊലീസ് സ്​റ്റേഷനിൽ ഒരാഴ്​ചയിലേറെയായി നിരവധിപേരാണ് സമ്പർക്കം പുലർത്തിയത്. ഇതും ആശങ്ക വർധിപ്പിക്കുന്നുണ്ട്‌. കഴിഞ്ഞ ആഴ്​ചയാണ് ജോയൻറ് ആർ.ടി ഓഫിസ് ഗതാഗതമന്ത്രി ഓൺലൈനായി ഉദ്​ഘാടനം ചെയ്തത്. സി.പി.എം കോന്നി ഏരിയ കമ്മിറ്റി സെക്രട്ടറിയും രാഷ്​ട്രീയ പ്രതിനിധികളുമടക്കം നിരവധിപേർ ഉദ്​ഘാടന ചടങ്ങിൽ പങ്കെടുക്കുകയും സാമൂഹിക അകലം പാലിക്കാതെ ഇവർ ഫോട്ടോ എടുക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇതിനുശേഷം എം.എൽ.എയും എം.പിയും അടക്കമുള്ള ജനപ്രതിനിധികൾ കോന്നി മണ്ഡലത്തിലെയും ജില്ലയിലെയും വിവിധ പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഇതിനാൽ സാമൂഹിക വ്യാപന ഭീതിയും ഉയരുന്നുണ്ട്​. ഇനിയും ആളുകൾ നിരീക്ഷണത്തിൽ പോകാനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച ആയിരുന്നു ആർ.ടി ഓഫിസ് ഉദ്​ഘാടനം ചെയ്തത്‌. നിരവധി സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story