പാലക്കാട്: കോട്ടമൈതാനത്ത് നവീകരണത്തിെൻറ രണ്ടാംഘട്ടം പുരോഗമിക്കുന്നു. അമൃത് പദ്ധതിയിൽ 1.65 കോടി ചെലവിട്ടാണ് കോട്ടമൈതാനം മുഖം മിനുക്കുന്നത്.
മൈതാനത്തിെൻറയും ചുറ്റുമതിലുകളുടെയും നിർമാണം പൂർത്തിയായി. നേരത്തെ പ്രവർത്തനരഹിതമായി പൊട്ടിപ്പൊളിഞ്ഞ ജലധാര ഉണ്ടായിരുന്ന സ്ഥലത്ത് യുദ്ധ സ്മാരകത്തിെൻറ നിർമാണം പുരോഗമിക്കുകയാണ്.
രക്തസാക്ഷി മണ്ഡപത്തിെൻറ കേടുപാടുകൾ തീർത്ത് ചുറ്റുമതിൽ നിർമിച്ച് നവീകരിക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പം രക്തസാക്ഷി മണ്ഡപത്തിനും പുതുതായി സ്ഥാപിക്കുന്ന യുദ്ധ സ്മാരകത്തിനും ഇടയ്ക്ക് ഇരിപ്പിടങ്ങൾ സജ്ജീകരിക്കും. മാർച്ചിനകം നവീകരണം പൂർത്തിയാക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു.
നവീകരണം പൂർത്തിയാകുന്നതോടെ കോട്ടയ്ക്കൊപ്പം മൈതാനവും വിനോദ സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയാണ് നൽകുക. അഞ്ചുവിളക്കിന് സമീപത്തും കോട്ടയ്ക്കു മുന്നിലും പുതിയ കവാടങ്ങൾ സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്.
രണ്ടു കവാടങ്ങൾക്കിടയിലുള്ള സ്ഥലം കരിങ്കല്ല് പാകി വൃത്തിയാക്കും. നിലവിൽ കോട്ടമൈതാനം സ്വകാര്യ ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.
നവീകരണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ ഇത് വിലക്കും. കാൽനട യാത്രക്കാർക്കായി പ്രത്യേക സൗകര്യം ഒരുക്കുന്നതിനൊപ്പം ചെറിയ കോട്ടമൈതാനത്ത് മഴക്കാലത്ത് വെള്ളക്കെെട്ടാഴിവാക്കാൻ സമ്മേളന സ്ഥലം മണ്ണിട്ട് ഉയർത്തുന്നതും പദ്ധതിയിലുണ്ട്.