Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightp4

p4

text_fields
bookmark_border
കേരളത്തിൽ മാ​​ത്രം ൈഡ്രവിങ്​ സ്​കൂൾ വിലക്ക്​ തുടരുന്നതായി പരാതി മലപ്പുറം: മറ്റ്​ സംസ്ഥാനങ്ങളിൽ അനുവാദം കിട്ടിയിട്ടും കേരളത്തിൽ​ വിലക്ക്​ തുടരുന്നത്​ ദുരിതമാകുന്നതായി ഡ്രൈവിങ്​ സ്​കൂൾ മേഖലയിലുള്ളവർ. മഹാരാഷ്​ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തെലുങ്കാന, തമിഴ്​നാട്​ എന്നിവിടങ്ങളിലെല്ലാം പ്രവർത്തനാനുമതി ലഭിച്ചെന്നാണ്​​ ഇൗ മേഖലയിലുള്ളവർ പറയുന്നത്​. ഏകദേശം 5,300 ഡ്രൈവിങ്​ സ്​കൂളുകളാണ്​ കേരളത്തിലുള്ളത്​. 50,000ഓളം തൊഴിലാളികളുമുണ്ട്​. മാർച്ച്​ 24 മുതൽ അടച്ചിട്ട ഡ്രൈവിങ്​ സ്​കൂളുകൾക്ക്​ ഇനിയും സർക്കാർ പ്രവർത്തനാനുമതി നൽകിയിട്ടില്ല. ഡ്രൈവിങ്​ സ്കൂളുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽപെടുന്നതിനാൽ കേന്ദ്രാനുമതി വേണമെന്നാണ്​ സംസ്ഥാന സർക്കാർ നിലപാട്​. കോവിഡ്​ ഭീതി കാരണം ലേണേഴ്സ് ടെസ്​റ്റ് രാജ്യത്ത്​ ആദ്യമായി ഒാൺലൈനിൽ നടത്തിയിരിക്കുകയാണ് ഗതാഗത വകുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും ലേണേഴ്‌സ് ടെസ്​റ്റിന് 230 രൂപ മാത്രമാണ്​ ഇൗടാക്കുന്നത്​. ഡ്രൈവിങ്​​ ടെസ്​റ്റ് ഫീസ് പിന്നീട്​ അടച്ചാൽ മതി. എന്നാൽ, കേരളത്തിൽ ലേണിങ്​ ടെസ്​റ്റ്​ അപേക്ഷയോടൊപ്പം 960 രൂപ ഒന്നിച്ച്​ വാങ്ങുതാണ്​ നേരത്തേയുള്ള പതിവ്​. ഓൺലൈൻ ലേണേഴ്‌സ്​ ടെസ്​റ്റും കാര്യക്ഷമമായല്ല നടക്കുന്നത്​. വൈകീട്ട്​ ആറിനുശേഷമാണ് അപേക്ഷകന്​ ലോഗിൻ പാസ്​വേർഡ് ലഭിക്കുന്നത്. ​േഡറ്റ ഉപയോഗം കൂടിയ സമയത്ത് പരീക്ഷ എഴുതാൻ തുടങ്ങുന്ന അപേക്ഷകരിൽ വലിയ വിഭാഗത്തിന് സെർവർ ഡൗൺ ആകുന്നതിനാൽ പൂർത്തിയാക്കാൻ കഴിയാറില്ല. അവർക്ക് വീണ്ടും ​അപേക്ഷിക്കേണ്ടിവരുന്നതായും പരാതിയുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story