Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ പാതയിൽ കവർച്ചക്ക് പദ്ധതിയിട്ട 13 അംഗ സംഘം റിമാൻഡിൽ

text_fields
bookmark_border
ദേശീയ പാതയിൽ കവർച്ചക്ക് പദ്ധതിയിട്ട 13 അംഗ സംഘം റിമാൻഡിൽ
cancel
Listen to this Article

ചിറ്റൂർ: ചിറ്റൂരിൽ പിടിയിലായ ഹൈവേ കേന്ദ്രീകരിച്ച് പണമപഹരിക്കുന്ന 13 അംഗ സംഘത്തെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ചിറ്റൂർ പന്നിപ്പെരുന്തലയിൽ നിന്നാണ് തൃശൂർ, എറണാകുളം സ്വദേശികളായ 13 പേർ ചിറ്റൂർ പൊലീസിന്‍റെ പിടിയിലായത്. ഇഞ്ചികൃഷി ചെയ്യാനെത്തിയ സംഘമെന്ന വ്യാജേനയാണ് ഇവർ പന്നിപ്പെരുന്തലയിൽ വാടക വീട് തരപ്പെടുത്തിയത്.

കവർച്ച പദ്ധതി ആസൂത്രണം ചെയ്ത ആളുടെ നിർദേശത്തിനായി ദിവസങ്ങളായി ഇവിടെ താമസിക്കുകയായിരുന്നു സംഘം. അസൂത്രണം ചെയ്ത ആളെക്കുറിച്ച് മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചാലെ സൂചനകൾ ലഭിക്കൂവെന്ന് പൊലീസ് പറയുന്നു.സമാനമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A 13-member gang who planned a robbery on the national highway is in remand
Next Story