Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right83 കോവിഡ്; 144...

83 കോവിഡ്; 144 രോഗമുക്തി

text_fields
bookmark_border
പാലക്കാട്: ജില്ലയിൽ വെള്ളിയാഴ്​ച 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 47 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന ഏഴ്​ പേർ, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന 19 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേർ എന്നിവർ ഉൾപ്പെടും. 144 പേർക്ക് രോഗമുക്തി. സമ്പർക്കത്തിലൂടെ ആരോഗ്യപ്രവർത്തകന്​ (30 പുരുഷൻ) രോഗം ബാധിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 762 ആയി. വെള്ളിയാഴ്​ച 101 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 16ന് മരിച്ച കുമരംപുത്തൂർ സ്വദേശിക്ക് (55 പുരുഷൻ) രോഗം സ്ഥിരീകരിച്ചു രോഗ ഉറവിടമറിയാത്തവർ: കൽപാത്തി സ്വദേശി (58 സ്ത്രീ), പട്ടിത്തറ സ്വദേശി (71 പുരുഷൻ), ഓങ്ങല്ലൂർ സ്വദേശി (44 പുരുഷൻ), പാലക്കാട് നഗരസഭാ പരിധിയിലെ ഒരാൾ (30 പുരുഷൻ), കഞ്ചിക്കോട് സ്വദേശി (42 സ്ത്രീ), ഒറ്റപ്പാലം സ്വദേശി (39 പുരുഷൻ), വെണ്ണക്കര സ്വദേശി (23 സ്ത്രീ), കല്ലേപ്പുള്ളി സ്വദേശി (24 പുരുഷൻ) കാവശ്ശേരി സ്വദേശി (29 സ്ത്രീ).
Show Full Article
TAGS:
Next Story