Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്: കുമരംപുത്തൂരിൽ...

കോവിഡ്: കുമരംപുത്തൂരിൽ 20 വരെ കടകൾ അടക്കും

text_fields
bookmark_border
മണ്ണാർക്കാട്: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുമരംപുത്തൂർ പഞ്ചായത്തിൽ വെള്ളിയാഴ്​ച മുതൽ ആഗസ്​റ്റ്​ 20 വരെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചു. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ്​ മുതൽ ഉച്ചക്ക് 12 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. തെങ്കര പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് അടച്ചു മണ്ണാർക്കാട്: കോവിഡ് സ്ഥിരീകരിച്ച വ്യക്തി സന്ദർശിച്ച തെങ്കര പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് അടച്ചു. തെങ്കര പ്രാഥമികാരോഗ്യ കേന്ദ്രവും അടച്ചിട്ടു. കോവിഡ് സ്ഥിരീകരിച്ച കോൽപാടം സ്വ​േദശി ആരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയിരുന്നു. ഇയാൾ സന്ദർശിച്ച സ്ഥലങ്ങൾ സന്നദ്ധപ്രവർത്തകർ അണുമുക്തമാക്കി. ആലത്തൂർ ഗ്രാമപഞ്ചായത്ത് അടച്ചു ആലത്തൂർ: ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലത്തൂർ ഗ്രാമപഞ്ചായത്ത്​ ഓഫിസ് ആഗസ്​റ്റ്​ 20 വരെ അടച്ചു. ആറിനാണ് ജീവനക്കാരൻ അവസാനമായി ഓഫിസിൽ വന്നത്. 10ന് നടത്തിയ ടെസ്​റ്റ്​ റിപ്പോർട്ട് കിട്ടിയത് വ്യാഴാഴ്ചയാണ്. ഇ​േത തുടർന്നാണ് ജനപ്രതിനിധികൾ ഉൾപ്പെടെ ജീവനക്കാരെല്ലാം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. മുതുതലയിൽ അതിജാഗ്രത; പട്ടാമ്പിയിൽ ഇന്നും 18 കോവിഡ് പട്ടാമ്പി: ബുധനാഴ്ച 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ച മുതുതല പഞ്ചായത്തിലെ നാല്​ വാർഡുകൾ അതിതീവ്ര നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. ആറ്​, എട്ട്​, ഒമ്പത്, 10 വാർഡുകളിൽ ബുധനാഴ്ചത്തേതടക്കം ഒരാഴ്ചക്കുള്ളിൽ നടന്ന പരിശോധനയിൽ 90 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രണ്ടുപേർ മലപ്പുറം ജില്ലക്കാരാണ്. വാർഡുകളിൽനിന്ന് പുറത്തേക്കുള്ള സമ്പർക്കം ഒഴിവാക്കാൻ അഞ്ച്​ റോഡുകളും അടച്ചിരുന്നു. പുതിയ സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും പൊലീസും കർശന നിയന്ത്രണമാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ല പൊലീസ് സൂപ്രണ്ട് ജി. ശിവവിക്രം സ്ഥലം സന്ദർശിച്ചു. സ്ഥിതി വിലയിരുത്തി. ഒരാളെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് എസ്.പി നിർദേശം നൽകി. വാർഡിലുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ അതത് വാർഡ്​ മെംബർമാരുടെ നേതൃത്വത്തിൽ വീട്ടിലെത്തിക്കാൻ പഞ്ചായത്തും സന്നദ്ധത അറിയിച്ചു. ഓണമടുത്ത സമയത്ത് പട്ടാമ്പിയിലെ ലോക്ഡൗണിൽ ഇളവ് നൽകണമെന്ന ആവശ്യത്തിന് സമീപപ്രദേശത്തെ രോഗവ്യാപനം പ്രതിബന്ധമായിരിക്കുകയാണ്. പട്ടാമ്പി ഗവ. ഹൈസ്​കൂളില്‍ വ്യാഴാഴ്ച നടന്ന ആൻറിജൻ ടെസ്​റ്റിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 232 പേരാണ് ടെസ്​റ്റിന്​ വിധേയരായത്. പെരുന്നാളിനുപോലും മാറ്റിവെക്കാതെ തുടർച്ചയായി നടത്തുന്ന പരിശോധനയിൽ ഒരുദിവസം മാത്രമാണ് പൂർണമായി നെഗറ്റിവ് ഫലം ലഭിച്ചത്. വെള്ളിയാഴ്ചയും പട്ടാമ്പി ഗവ. ഹൈസ്കൂളിൽ ആൻറിജൻ ടെസ്​റ്റ്​ നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള അയൽ പഞ്ചായത്തുകളുടെ അതിർത്തിയിൽ താമസിക്കുന്നവരും നഗരസഭയുടെ ഡിവിഷൻ 16 ആന്തൂർ പള്ള്യാൽ പ്രദേശത്തുള്ളവരും നിർബന്ധമായും ടെസ്​റ്റിൽ പങ്കെടുക്കണമെന്ന്​ ചെയർമാൻ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story