Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്​:...

കോവിഡ്​: ക​ുതിച്ചുയർന്ന്​ പ്രവാസി നി​േക്ഷപം; ഇളക്കമില്ലാ​തെ വ്യവസായിക മേഖല

text_fields
bookmark_border
നിക്ഷേപ സാഹചര്യം മുടങ്ങിയതോടെ ബാങ്കുകളിൽ പ്രവാസിപണം കെട്ടിക്കിടക്കുന്നു പാലക്കാട്​: ​േകാവിഡ്​ പ്രതിസന്ധി മൂലം ബാങ്കുകളിൽ വീണ്ടും പ്രവാസി നിക്ഷേപം കുതിച്ചുയരുന്നു. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ പ്രവാസി നിക്ഷേപത്തിൽ 20.85 ശതമാനമാണ്​ വളർച്ച. ഇത്​ സർവകാല റെക്കോഡാണ്​. കഴിഞ്ഞ ജൂൺ അവസാനം 6750.39 കോടിയിലെത്തിയ പ്രവാസി നിക്ഷേപം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 8158.08 കോടി രൂപയായി കുതിച്ചുയർന്നു. ​മൂന്ന്​ മാസത്തിനിടെ 1407.69 കോടി രൂപയുടെ വർധന. കോവിഡ്​ പ്രതിസന്ധിയുടെ ആരംഭ കാലയളവായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലും പ്രവാസി നിക്ഷേപം വർധിച്ചിരുന്നു. രണ്ടാം പാദത്തിൽ വൻ കുതിപ്പാണ്​ ഉണ്ടായത്​. ഗൾഫിലും മറ്റുമുള്ളവർ വൻതോതിൽ പണമയക്കുന്നതും നാട്ടിൽ നിക്ഷേപ സാഹചര്യം ഇല്ലാതായതുമാണ്​ പ്രവാസി പണം ബാങ്കുകളിൽ കുമിഞ്ഞുകൂടാൻ കാരണമെന്ന്​ ജില്ലതല ബാങ്കിങ്​ അവലോകന യോഗം വിലയിരുത്തി. കോവിഡ്​ മൂലം വ്യാവസായിക മേഖലയിലെ അനിശ്ചിതത്വം അതിരൂക്ഷമാണ്​. ഇത് വായ്​പ വളർച്ചയെ പ്രതികൂലമായി ബാധിച്ചു​. കാർഷിക മേഖലയിലെ വായ്​പ വളർച്ചക്ക്​ തടസ്സങ്ങളില്ല. ഇത്​ മൂലം ജില്ലയിലെ നിക്ഷേപ-വായ്​പ അനുപാതം കോവിഡ്​ പ്രതിസന്ധി രൂക്ഷമായ കഴ​ിഞ്ഞ ഒന്നും രണ്ടും പാദങ്ങളിൽ 70ന്​ മുകളിൽ തുടരുകയാണ്​. സംസ്ഥാനത്തുതന്നെ എറ്റവും ഉയർന്ന അനുപാതമാണിത്​. ബാങ്കിങ്​ അ​വലോകന യോഗത്തിൽ കലക്​ടർ ഡി. ബാലമുരളി അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്​ഠൻ എം.പി മുഖ്യാഥിതി ആയിരുന്നു. അടുത്ത വർഷത്തേക്കുള്ള വായ്​പ സാധ്യത പ്ലാൻ കലക്​ടർക്ക്​ കൈമാറി പ്രകാശനം ചെയ്​തു. കാനറ ബാങ്ക്​ റീജനൽ മാനേജർ സി.എം. ഹരിലാൽ, റിസർവ് ബാങ്ക്​ പ്രതിനിധി പി.ജി. ഹരിദാസ്​, നബാർഡ്​ ജില്ല വികസന മാനേജർ ലാലു പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. p3banking ജില്ലതല ബാങ്കിങ്​ അവ​േലാകന യോഗത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വായ്​പ സാധ്യത പ്ലാൻ ജില്ല കലക്​ടർ ഡി. ബാലമുരളിക്ക്​ കൈമാറി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story