Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലക്കിടി മംഗലത്ത്...

ലക്കിടി മംഗലത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന്​ മോഷണം

text_fields
bookmark_border
രണ്ടാഴ്ചക്കിടെ ലക്കിടിയിൽ രണ്ട്​ സമാന മോഷണം. ജനം ആശങ്കയിൽ പത്തിരിപ്പാല: ലക്കിടി മംഗലത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. ലക്കിടിമംഗലം അനുശ്രീയിൽ അനുയോജി​ൻെറ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വിലപിടിപ്പുള്ള കാമറ, വസ്ത്രങ്ങൾ, മിക്സി, വാച്ച്, ഫിലിം പ്രൊജക്റ്റർ, രണ്ട്​ പവൻ സ്വർണനാണയം, 20,000 രൂപ എന്നിവ നഷ്​ടമായി. രണ്ടുലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. വ്യാഴാഴ്ച രാവിലെ വീട് പൂട്ടി പാലക്കാ​ട്ടെ കുടുംബവീട്ടിൽ പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടിന്​ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടി​ൻെറ മുൻ വാതിലും അടുക്കള വാതിലും പൂട്ട് കുത്തിപൊളിച്ചാണ് അകത്ത് കടന്ന് മോഷണം നടത്തിയത്. വാതിലി​ൻെറ പിടി സമീപത്തുനിന്ന്​ കണ്ടെത്തി. ഒറ്റപ്പാലം പൊലീസും ഷൊർണൂരിൽനിന്ന്​ ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധിച്ചു. കനാൽ വക്കിലൂടെ നൂറ് മീറ്റർ ഓടിയ പൊലീസ് നായ പ്രധാന റോഡിലെത്തിയ ശേഷം നിന്നു. ഒരാഴ്ച മുമ്പും ലക്കിടി കൂട്ടുപാതയിൽ സമീപത്ത് സമാനരീതിയിൽ മോഷണം നടന്നിരുന്നു. സംസ്ഥാന പാതക്കരികിൽ അടുത്തടുത്തായി രണ്ട്​ മോഷണം നടന്നിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനാൽ ജനങ്ങൾ ആശങ്കയിലാണ്. pew moshanam മോഷണം നടന്ന ലക്കിടി മംഗലത്തെ വീട്ടിൽ പൊലീസ് നായ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story