Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസർക്കാറി​െൻറയും...

സർക്കാറി​െൻറയും പ്രതിപക്ഷത്തി​െൻറയും വിലയിരുത്തലാകും ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
സർക്കാറി​ൻെറയും പ്രതിപക്ഷത്തി​ൻെറയും വിലയിരുത്തലാകും -ഉമ്മൻ ചാണ്ടി മലപ്പുറം: സംസ്ഥാന സർക്കാറി​ൻെറയും പ്രതിപക്ഷത്തി​ൻെറയും പ്രവർത്തനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചിത്രം തെളിയുന്നതിനുമുമ്പ് കോൺഗ്രസിനെയും ലീഗിനെയും അധിക്ഷേപിച്ചവർ ഇപ്പോൾ മിണ്ടുന്നില്ല. യു.ഡി.എഫിന് പുറത്ത് ആരുമായും സഖ്യമില്ലെന്നും മലപ്പുറം പ്രസ് ക്ലബിൻെറ 'ത്രിതലവിധി-മീറ്റ് ദ ലീഡർ' പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകൾക്ക് യു.ഡി.എഫ് സർക്കാറുകൾ നൽകിയ അധികാരങ്ങൾ എടുത്തുകളയുകയാണ് ഇടതുപക്ഷം ചെയ്തത്. സ്വപ്ന സുരേഷി​ൻെറ നിയമനത്തിൽ വീഴ്ചപറ്റിയെന്ന് വൈകിയാണെങ്കിലും അംഗീകരിച്ചിരിക്കുന്നു. നരേന്ദ്ര മോദി കൊണ്ടുവന്ന നിയമം കർഷകരെ ദ്രോഹിക്കുന്നതാണെന്ന് തെളിഞ്ഞു. പൊലീസ് നിയമഭേദഗതി കേരളചരിത്രത്തിലെ കറുത്ത അധ്യായമാണ്. കെ.എസ്.എഫ്.ഇ റെയ്ഡ് സർക്കാറി​ൻെറയും സി.പി.എമ്മി​ൻെറ‍യും പ്രശ്നമായി മാറിയതിനാൽ അവർതന്നെ സത്യാവസ്ഥ വിശദീകരിക്കണം. സോളാർ കേസിൽ ടെൻഷനില്ലെന്നും സത്യം ഓരോന്നായി പുറത്തുവരുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story