Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു.ഡി.എഫിന്​...

യു.ഡി.എഫിന്​ 'സ്വതന്ത്ര' കുരുക്ക്​

text_fields
bookmark_border
പാലക്കാട്: തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ യു.ഡി.എഫിന്​ വെല്ലുവിളിയായി സ്വതന്ത്രന്മാർ. സീറ്റുലഭിക്കാത്ത നേതാക്കൻമാർതന്നെയാണ്​ മത്സരരംഗത്തെ പ്രമുഖർ. 24ാം വാർഡ്​ കുന്നത്തൂർമേട് സൗത്തിൽനിന്ന്​ കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് ജില്ല കണ്‍വീനറുമായ പി. ബാലഗോപാല്‍ മത്സരിക്കു​േമ്പാൾ കോൺഗ്രസ്​ വാർഡ്​ പ്രസിഡൻറ്​ കൂടിയായ എഫ്​.ബി. ബഷീർ സ്വതന്ത്രനായി മത്സരരംഗത്തുണ്ട്​. വിമതനായി രംഗത്തിറങ്ങിയതോടെ കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന്​ പുറത്തുപോകേണ്ടിവന്ന മുൻ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഭവദാസ് സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തുന്ന 11ാം വാർഡ്​ കല്ലേപ്പുള്ളിയും ഇക്കുറി ശ്രദ്ധേയമാവുകയാണ്​. പി.ജി. ജയപ്രകാശാണ്​ ഇവിടെ കോൺഗ്രസ്​ സ്ഥാനാർഥി. പുറത്താക്കിയെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഭവദാസ്. പാലക്കാട് നഗരസഭയില്‍ യു.ഡി.എഫുമായി സഖ്യമില്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിക്ക്​ വാർഡ് 32 വെണ്ണക്കര സൗത്തില്‍ എം. സുലൈമാനാണ് സ്ഥാനാര്‍ഥി. യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത് മുസ്​ലിം ലീഗ് നേതാവ് ടി.എ. അബ്​ദുൽ അസീസ്. യു.ഡി.എഫ് പരമ്പരാഗതമായി കൈവശം​െവച്ച വാര്‍‍‍ഡ‍് കഴിഞ്ഞപ്രാവശ്യം വെല്‍ഫെയര്‍ പാര്‍ട്ടി പിടിച്ചെടുത്തിരുന്നു. പാളയത്തിലെ പടയെ നേരിടൽ അത്ര എളുപ്പമല്ലെങ്കിലും ചിഹ്നവും സ്ഥാനാർഥിയും തന്നെയാണ്​ പ്രധാനമെന്നാണ്​ ​യു.ഡി.എഫ്​ നേതാക്കൻമാർ ആവർത്തിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story