Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ് പ്രതിസന്ധി:...

കോവിഡ് പ്രതിസന്ധി: വിദ്യാർഥികൾക്ക്​ സ്കോളർഷിപ്പുമായി അൽസലാമ

text_fields
bookmark_border
പെരിന്തൽമണ്ണ: അൽസലാമ ഐ റിസർച്ച് ഫൗണ്ടേഷന്​ കീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്​ കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാർഷികഫീസി​ൻെറ നിശ്ചിത ശതമാനം സ്കോളർഷിപ്പ് നൽകുമെന്ന്​ അൽസലാമ ട്രസ്​റ്റ്​ ഭാരവാഹികൾ അറിയിച്ചു. നിലവിലുള്ള വിദ്യാർഥികളെ കൂടാതെ ഈ വർഷം ചേർന്നവർക്കും നവംബർ 30ന്​ മുമ്പ്​ സ്പോട്ട് അഡ്മിഷൻ എടുക്കുന്നവർക്കും ഇത്​ നൽകും. അളഗപ്പ യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ കോയമ്പത്തൂർ കാമ്പസിലാണ്​ ബി.എസ്.സി ഒപ്റ്റോമെട്രി, ബി.എസ്.സി ഇൻറീരിയർ ഡിസൈൻ കോഴ്സുകൾ നടത്തുന്നത്. കോഴ്സുകളുടെ അഡ്മിഷൻ അൽസലാമ കണ്ണാശുപത്രിയുടെ പെരിന്തൽമണ്ണ, കോഴിക്കോട്, കണ്ണൂർ ബ്രാഞ്ചുകളിൽ നിന്നെടുക്കാം. താൽപര്യമുള്ളവർക്ക് ബംഗളൂരുവിലും ചെന്നൈയിലുമുള്ള കണ്ണാശുപത്രികളിൽ എക്സ്​റ്റേൺഷിപ്പും നൽകുന്നുണ്ട്. പ്ലസ്ടു ബയോളജി 50 ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ്​ ബി.എസ്.സി ഒപ്റ്റോമെട്രി കോഴ്സിന് അഡ്മിഷൻ ലഭിക്കുക. അൽസലാമയുടെ പെരിന്തൽമണ്ണയിലും, കോഴിക്കോട്ടും കണ്ണൂരുമുള്ള സൻെററുകളിൽ നവംബർ 30 വരെ സ്പോട് അഡ്മിഷനുണ്ടാകും. വിവരങ്ങൾക്ക് 90725 55222.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story