Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപിന്നാക്കക്കാർക്ക്​...

പിന്നാക്കക്കാർക്ക്​ വിവേചനമെന്ന്​ ഡി.സി.സി വൈസ്​ പ്രസിഡൻറ്​; പാലക്കാട്​ കോൺഗ്രസിൽ പൊട്ടിത്തെറി

text_fields
bookmark_border
ആറുതവണ മത്സരിച്ചയാൾ പോലും ഇടംനേടി പാലക്കാട്​: ജില്ലയിലെ കോൺഗ്രസ്​ സ്ഥാനാർഥി നിർണയത്തിൽ പിന്നാക്കക്കാർക്ക്​ വിവേചനമെന്ന്​ തുറന്നടിച്ച്​ ഡി.സി.സി വൈസ്​ പ്രസിഡൻറും ​കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനുമായ സുമേഷ്​ അച്യുതൻ. ​സി.പി.എമ്മിലും ബി.ജെ.പിയിലുമുള്ളതുപോലെ കോൺഗ്രസിലും പിന്നാക്കക്കാരെ പിൻസീറ്റിലിരുത്തി ഉന്നത ജാതിക്കാർ മുൻസീറ്റിലിരിക്കുന്ന സാഹചര്യമാ​ണെന്ന്​ അദ്ദേഹം പറഞ്ഞു. ജില്ലയിൽ കൈ ചിഹ്നത്തിൽ നാലുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകില്ലെന്ന് ഡി.സി.സി തീരുമാനിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഇരട്ടനീതിയാണ് കാണുന്നത്. ആറുതവണ മത്സരിച്ചയാൾ പോലും ഇടംനേടി. ക്രിമിനൽ കേസിൽ മൂന്നുവർഷം ശിക്ഷ ലഭിച്ചയാളടക്കം ലിസ്​റ്റിലുണ്ട്. ഡി.സി.സി പ്രസിഡൻറ്​ വി.കെ. ശ്രീകണ്​ഠൻ തനിക്കിഷ്​ടമില്ലാത്തവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ്. പിന്നാക്ക വിഭാഗക്കാരെയാണ്​ ​വെട്ടിയതെന്നും സുമേഷ്​ പറഞ്ഞു. പിന്നാക്ക വിഭാഗക്കാർ അധികാര കേന്ദ്രങ്ങളിലെത്തരുതെന്ന ദുഷ്​ടലാക്കാണിതിന് പിന്നിൽ. മറ്റൊരു ജില്ലയിലും സമാനസാഹചര്യം കാണാനാവില്ല. പ്രത്യേക ജാതിയിലുള്ളവരെ തഴയുകയാണ്​. െക.പി.സി.സി നിർദേശത്തെക്കുറിച്ച്​ ഓർമിപ്പിക്കുന്ന ഡി.സി.സി പ്രസിഡൻറ്, എം.പി കൂടിയാണെന്ന്​ മറക്കരുത്​​. ഇരട്ടപദവി നിർദേശത്തി​​ൻെറ ലംഘനമാണിത്​. കഴിഞ്ഞ തവണ വിമതനായി രംഗത്തിറങ്ങിയ ആൾ ഇത്തവണ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിക്കുന്നു. സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിയുടെ സഹോദരനും വിവാദ വ്യവസായിയുടെ പേഴ്​സനൽ സ്​റ്റാഫുമായ ആൾ പാലക്കാട്​ നഗരസഭയിൽ കോൺഗ്രസ്​ പട്ടികയിലിടം നേടി​. കോൺഗ്രസ്​ അംഗമായ വനിത, മുസ്​ലിം ലീഗ്​ സ്വതന്ത്രയായി അഞ്ചാംവട്ടം മത്സരിക്കു​ന്നതിനെതിരെ കണ്ണടക്കുന്ന ഡി.സി.സി പ്രസിഡൻറാണ്​​ സ്വ​തന്ത്രരായി മത്സരിക്കുമെന്ന്​ പറയുന്നവർക്കെ​തിരെ നടപടിയെടുക്കുമെന്ന്​ ആവർത്തിച്ച്​ ഭീഷണി മുഴക്കുന്നതെന്നും സുമേഷ്​ ആരോപിച്ചു. ആരോപണത്തിൽ കഴമ്പില്ലെന്ന്​ വി.കെ. ശ്രീകണ്​ഠൻ പാലക്കാട്​: സ​ുമേഷ്​ അച്യുത​േ​ൻറത്​ അടിസ്ഥാനരഹിത ആരോപണമാണെന്ന്​ ഡി.സി.സി പ്രസിഡൻറ്​ വി.കെ​. ശ്രീകണ്​ഠൻ എം.പി. ഡി.സി.സി വൈസ് പ്രസിഡൻറായ സുമേഷ്​ പരമാവധി നാലുതവണ വിജയിച്ചവർക്ക്​ സീറ്റ്​ നൽകേണ്ടെന്ന തീരുമാനമെടുത്ത യോഗത്തിലുണ്ടായിരുന്നു. ജാതിയും മതവും പറഞ്ഞ്, കെ.പി.സി.സി നിർദേശത്തിന് വിപരീതമായി ഒ.ബി.സി ഡിപ്പാർട്മെ​ൻെറന്ന വിഭാഗമുണ്ടാക്കിയ വ്യക്തിയുടെ വാക്കുകൾക്ക്​ അതർഹിക്കുന്ന വില​ നൽകുന്നു. ആരോപണമുന്നയിക്കുന്ന സുമേഷ് അച്യുതൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത ആളാണ്. എ.ഐ.സി.സി ആവശ്യപ്പെട്ടതിനാലാണ്​ താൻ ഇരട്ടപദവിയിൽ തുടരുന്നതെന്നും ശ്രീകണ്​ഠൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story