Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 11:59 PM GMT Updated On
date_range 7 Nov 2020 11:59 PM GMTകോവിഡ്: തച്ചമ്പാറയിൽ നിയന്ത്രണം കർശനമാക്കും
text_fieldsbookmark_border
കല്ലടിക്കോട്: തച്ചമ്പാറയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി ഗിരിപ്രസാദ്, സെക്ടർ മജിസ്ട്രേറ്റ് ഷഫീഖ് റഹ്മാൻ എന്നിവർ അറിയിച്ചു. ശനിയാഴ്ച മുതൽ നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും. വ്യാപാരസ്ഥാപനങ്ങൾ നിയമം ലംഘിച്ചാൽ 10,000 രൂപയും മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയും പിഴ ചുമത്തും. പതിനൊന്നാം വാർഡിൽ ഒരുവീട്ടിൽ നടന്ന വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് വരനും വധുവിനും രോഗം റിപ്പോർട്ട് ചെയ്തു. അഞ്ചോളം പേർക്ക് പനിയുണ്ട്. ഇവർക്ക് പരിശോധന നടത്തും. പരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ ആകെ 186 പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 29 പേരാണ് ചികിത്സയിലുള്ളത്. 28 പേർ വീടുകളിലും ഒരാൾ കോവിഡ് ചികിത്സകേന്ദ്രത്തിലുമാണ്. ഇവരിൽ 23 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആറുപേരുടെ രോഗത്തിൻെറ ഉറവിടം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story