Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅന്വേഷണ ഏജൻസികളെ...

അന്വേഷണ ഏജൻസികളെ തടയുന്നത്​ ഫെഡറൽ സംവിധാനത്തിന്​ വിരുദ്ധം ^രമേശ്​ ചെന്നിത്തല

text_fields
bookmark_border
അന്വേഷണ ഏജൻസികളെ തടയുന്നത്​ ഫെഡറൽ സംവിധാനത്തിന്​ വിരുദ്ധം -രമേശ്​ ചെന്നിത്തല വെൽ​െഫയർ പാർട്ടിയുമായി സഖ്യം നിലവിലില്ലെന്ന് കുഞ്ഞാലിക്കുട്ടി പാലക്കാട്: സംസ്​ഥാനത്തെത്തുന്ന അന്വേഷണ ഏജൻസികളെ പൊലീസടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് തടസ്സപ്പെടുത്തുന്നത് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. യു.ഡി.എഫ് പാലക്കാട് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹവാലക്കും മയക്കുമരുന്നിനും മുഖ്യമന്ത്രിയുടെ ഓഫിസ് പച്ചക്കൊടി കാണിക്കുകയാണ്​. കേരള രാഷ്​ട്രീയം‌ യു.ഡി.എഫിന് അനുകൂലമാണ്. കേരളകോൺഗ്രസ് വിട്ടുപോയത്​ ബാധിക്കില്ല. പി.ജെ. ജോസഫ്​ വിഭാഗത്തിലേക്ക് നേതാക്കളടക്കം ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ വെൽ​െഫയർ പാർട്ടിയുമായുള്ള സഖ്യം നിലവിലില്ലാത്ത ഒന്നാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അഴിമതി, ഫാഷിസ്​റ്റ്​, ദുർഭരണ വിരുദ്ധ തെരഞ്ഞെടുപ്പാണിതെന്നും വിഷയത്തിൽ സമാന നിലപാടുള്ള എല്ലാവരുമായും പ്രാദേശികതലത്തിൽ നീക്കുപോക്കുണ്ടാക്കുമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസ​ൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story