Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൺഗ്രസ് ജില്ലതല സബ്...

കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി (കൺവീനർ), വി.എസ്. വിജയരാഘവൻ, സി.പി. മുഹമ്മദ്, സി. ചന്ദ്രൻ, എ. തങ്കപ്പൻ, സി.വി. ബാലചന്ദ്രൻ, എ. രാമസ്വാമി എന്നിവരാണ് സമിതി അംഗങ്ങൾ. ജില്ലയിൽ ഒഴിവ് വന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സ്ഥാനത്തേക്ക് കെ.എസ്. സക്കീർ ഹുസൈൻ (കൊല്ലങ്കോട്), കെ.വി. ഗോപാലകൃഷ്ണൻ (നെന്മാറ) എന്നിവരെ നിയമിച്ചു. നിലവിലുണ്ടായിരുന്ന ബ്ലോക്ക് പ്രസിഡൻറുമാരുടെ നിര്യാണത്തെ തുടർന്നാണ് ഒഴിവു വന്നത്.
Show Full Article
TAGS:
Next Story