Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറേഷൻ വാതിൽപ്പടി...

റേഷൻ വാതിൽപ്പടി വിതരണത്തിൽ പിടിമുറുക്കി ബിനാമികൾ

text_fields
bookmark_border
പാലക്കാട്: റേഷൻ വാതിൽപ്പടി വിതരണത്തിൽ ബിനാമികൾ പിടിമുറുക്കിയതായി ആ​ക്ഷേപം. എഫ്.സി.ഐയിൽ നിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും അവിടെനിന്ന്​ റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ സപ്ലൈകോ ക്ഷണിച്ച ഇ-ടെൻഡറിലാണ് ബിനാമികളുടെ കടന്നുകയറ്റം. സ​ൈപ്ലകോ ഉദ്യോഗസ്ഥരും ബിനാമികളും തമ്മിലുള്ള ഒത്തുകളിക്കെതിരെ ഒരു വിഭാഗം കരാറുകാർ ഹൈകോടതിയേയും വിജിലൻസിനേയും സമീപിച്ചു. റേഷൻ ഭക്ഷ്യധാന്യം കടകളിൽ എത്തിച്ച് തൂക്കി നൽകണമെന്നാണ്​​ (വാതിൽപ്പടി വിതരണം) ഭക്ഷ്യഭദ്രത നിയമം അനുശാസിക്കുന്നത്​​. 2019 ഡിസംബറിൽ അവസാനിച്ച വാതിൽപ്പടി വിതരണത്തി​ൻെറ കരാർ കാലാവധി ​പുതിയ ടെൻഡർ വിളിക്കുന്നതുവരെ ദീർഘിപ്പിച്ചുനൽകിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ്​ പുതിയ വർഷത്തേക്ക്​ ഇ-ടെൻഡർ ക്ഷണിച്ചത്. മേഖല അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ടെൻഡർ തുറന്നു. കാസർകോട് ജില്ലയിലെ ചില താലൂക്കുകളിൽ ടെൻഡറിൽ ആരും പങ്കെടുത്തിട്ടില്ല. തൃശൂർ, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ബിനാമി കരാറുകാരുടെ തള്ളിക്കയറ്റം ഉണ്ടായതായി ആരോപണം ശക്​തമാണ്​. ഇതുസംബന്ധിച്ച്​ ചില തെളിവുകളും പുറത്തുവന്നു. സംഭവം വിവാദമാവുകയും ടെൻഡർ നടപടിക്രമങ്ങളിലെ കൃത്രിമത്വത്തിനെതിരെ ഒരു വിഭാഗം കരാറുകാർ ഹൈകോടതിയേയും വിജിലൻസിനേയും സമീപിക്കുകയുമായിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി​ ഒരു മാസത്തിനുള്ളിൽ വിശദാംശം സമർപ്പിക്കാൻ സ​ൈപ്ലകോയോട്​ ആവശ്യപ്പെട്ടിരിക്കുകയാണ്​​. തൃശൂർ ജില്ലയിലെ കരാറുകാരനാണ്​ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിച്ചത്​. ടെൻഡറിൽ പങ്കെടുത്ത ഒരാളുടെ കെട്ടിടം തൃശൂർ ജില്ലയിൽ എൻ.എഫ്.എസ്.എ. ഗോഡൗണായി ഉപയോഗിക്കുന്നുണ്ടെന്നും ഇയാൾക്ക്​ വിതരണച്ചുമതല നൽകിയാൽ കൃത്രിമത്വത്തിന്​ കാരണമാകുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story