Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 12 Oct 2020 11:58 PM GMTദേശീയ വിദ്യാഭ്യാസനയം വെബിനാർ നടത്തി
text_fieldsbookmark_border
ദേശീയ വിദ്യാഭ്യാസ നയം വെബിനാർ പട്ടാമ്പി: ഒറ്റപ്പാലം 28 കേരള എൻ.സി.സി ബറ്റാലിയൻെറ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം -2020 എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിച്ചു. കമാൻഡിങ് ഓഫിസർ കേണൽ യു.ബി. ഗുരുങ് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ എം.എം. ഷറഫുദ്ദീൻ വിഷയാവതരണം നടത്തി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ലഫ്റ്റനൻറ് കേണൽ അശോക് കുമാർ, ക്യാപ്‌റ്റൻ മുഹമ്മദ് കോയ, കാപ്റ്റൻ ഡോ. പി. അബ്ദു, ചീഫ് ഓഫിസർ എം.ആർ. പ്രമോദ്, സുബേദാർ മേജർ മഹേന്ദ്ര സിങ്, സുബേദാർ അജയ്കുമാർ എന്നിവർ പങ്കെടുത്തു. 35 പേർക്ക് കോവിഡ് ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ മൂന്ന് റവന്യൂ ജീവനക്കാർ ഉൾെപ്പടെ 35 പേർക്ക് കോവിഡ്. അനങ്ങനടി, ചെർപ്പുളശ്ശേരി, പാലപ്പുറം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് രോഗബാധ. പരിശോധന നടത്തിയ 170 പേരിൽ 135 പേരുടെ ഫലം നെഗറ്റിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story